മനാമ: സല്‍മാനിയ കാനു ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഗുരുദേവ സോഷ്യല്‍ സൊസൈറ്റി സ്റ്റാര്‍ വിഷന്‍ ഇവന്‍സുമായി ചേര്‍ന്ന് ‘സമന്വയം 2025’ എന്ന പേരില്‍ ഈദ് ആഘോഷവും മ്യൂസിക്കല്‍ കോമഡി ഷോയും ജൂണ്‍ 5 വ്യാഴാഴ്ച വൈകിട്ട് ആറുമണി മുതല്‍ ഇന്ത്യന്‍ ക്ലബ്ബില്‍ വച്ച് സംഘടിപ്പിക്കുന്നു.
ഇടുക്കി പാര്‍ലമെന്റ് അംഗം ഡീന്‍ കുര്യാക്കോസ് മുഖ്യ അതിഥിയും, പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും പ്രമുഖ വ്യവസായിയുമായ കെജി ബാബുരാജന്‍ വിശിഷ്ടാഥിയായും പങ്കെടുക്കുന്ന ചടങ്ങില്‍ സൊസൈറ്റിയുടെ 2025-2026 വര്‍ഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും, കഴിഞ്ഞ ഒക്ടോബറില്‍ സൊസൈറ്റി സംഘടിപ്പിച്ച രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഉണ്ടായിരിക്കുന്നതാണ്.
ഈദ് ആഘോഷങ്ങളുടെ ഭാഗമായി ‘മൈലാഞ്ചി രാവ്’ എന്ന പേരില്‍ മൈലാഞ്ചി ആഘോഷവും മാപ്പിള ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ മ്യൂസിക്കല്‍ കോമഡി ഷോയും ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടും പ്രശസ്ത കോമഡി ആര്‍ട്ടിസ്റ്റും ഗായകനുമായ രാജേഷ് അടിമാലിയുടെ വണ്‍മാന്‍ഷോ പരിപാടികളുടെ മുഖ്യ ആകര്‍ഷണമായിരിക്കും.
സൊസൈറ്റി ചെയര്‍മാന്‍ സനീഷ് കൂറുമുള്ളില്‍, ജനറല്‍ സെക്രട്ടറി ബിനുരാജ് രാജന്‍, ഇവന്റ് ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. പിവി ചെറിയാന്‍, സ്റ്റാര്‍ വിഷന്‍ ഇവന്‍സ് ആന്‍ഡ് മീഡിയ ഗ്രൂപ്പ് ചെയര്‍മാന്‍ സേതുരാജ് കടയ്ക്കല്‍, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ രാജ് കൃഷ്ണന്‍ മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും പങ്കെടുത്ത പത്ര സമ്മേളനത്തില്‍ ‘സമന്വയം 2025’ ന്റെ പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും ഈ ആഘോഷ ചടങ്ങുകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു എന്നും ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ സെക്രട്ടറി ബിനുരാജ് രാജന്‍ (39882437) ജനറല്‍ കണ്‍വീനര്‍ രാജ് കൃഷ്ണന്‍ (33971810) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.