വോയ്സ് ഓഫ് ആലപ്പി തൊഴിലാളികള്‍ക്ക് ഭക്ഷണവിതരണം നടത്തി

WhatsApp Image 2025-06-01 at 11.00.08 PM

മനാമ: വോയ്സ് ഓഫ് ആലപ്പി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന്റെ ഭാഗമായി ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കി. അസ്‌കറിലെ ക്യാമ്പിലെ ഇരുന്നൂറിലധികം തൊഴിലാളികള്‍ക്കാണ് ഭക്ഷണം നല്‍കിയത്. ശുചികരണ തൊഴിലാളികള്‍, കെട്ടിട നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കാണ് വോയ്സ് ഓഫ് ആലപ്പിയുടെ സഹായം ലഭിച്ചത്.

വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിന്‍ സലിം അധ്യക്ഷനായ യോഗത്തിന് ബിരിയാണി ചലഞ്ച് കോര്‍ഡിനേറ്റര്‍ ജോഷി നെടുവേലില്‍ സ്വാഗതം പറഞ്ഞു. അല്‍ റയ-അല്‍ ഓസ്റ ഗ്രൂപ്പ് മാനേജറും വോയ്സ് ഓഫ് ആലപ്പി അംഗവുമായ തോമസ് സാമുവല്‍, വോയ്സ് ഓഫ് ആലപ്പി ട്രെഷറര്‍ ബോണി മുളപ്പാംപള്ളില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ബിരിയാണി ചലഞ്ച് കോര്‍ഡിനേറ്റര്‍ ഗിരീഷ് കുമാര്‍ ജി എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

അല്‍ ഓസ്റ റെറ്റോറന്റുമായി സഹകരിച്ചാണ് വോയ്സ് ഓഫ് ആലപ്പി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. വോയ്സ് ഓഫ് ആലപ്പിയുടെ റിഫ, മനാമ, ഗുദൈബിയ, ഉമ്മല്‍ ഹസ്സം, സല്‍മാബാദ്, ഹമദ് ടൗണ്‍, മുഹറഖ് ഏരിയ കമ്മറ്റികളും. ലേഡീസ് വിങ്ങും ബിരിയാണി ചലഞ്ചിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. കെകെ ബിജു, സനില്‍ വള്ളികുന്നം, ഗിരീഷ് ബാബു, പ്രവീണ്‍ പ്രസാദ്, ടോജി തോമസ്, അവിനാഷ് അരവിന്ദ്, അന്‍ഷാദ് റഹിം, അശ്വതി പ്രവീണ്‍ എന്നിവര്‍ വിവിധ ഏരിയ കോര്‍ഡിനേറ്റര്‍മാരായി.

വോയ്സ് ഓഫ് ആലപ്പി ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഏരിയ ഭാരവാഹികള്‍, ഏരിയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ലേഡീസ് വിങ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ ബിരിയാണി ചലഞ്ചിന്റെ വിജയത്തിനായും, ലേബര്‍ ക്യാമ്പിലെ ഭക്ഷണവിതരണത്തിനും പ്രവര്‍ത്തിച്ചു. സഹകരിച്ച എല്ലാവരോടും കോര്‍ഡിനേറ്റര്‍മാര്‍ നന്ദി അറിയിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!