ബലിപെരുന്നാള്‍; നമസ്‌കാരസ്ഥലങ്ങള്‍ പ്രഖ്യാപിച്ച് സുന്നി എന്‍ഡോവ്‌മെന്റ്

eid

മനാമ: ബലിപെരുന്നാള്‍ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സുന്നി എന്‍ഡോവ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുതൈസ് അല്‍ ഹജേരി അറിയിച്ചു. ജൂണ്‍ ആറ് വെള്ളിയാഴ്ച രാവിലെ അഞ്ചിന് ഔദ്യോഗിക പള്ളികളിലും നിയുക്ത തുറന്ന പ്രാര്‍ഥന മേഖലകളിലും ഈദ് നമസ്‌കാരം നടക്കും.

പ്രധാന പ്രാര്‍ഥന കേന്ദ്രങ്ങള്‍

കിഴക്കന്‍ ഹിദ്ദ് (ഹായ് അല്‍ ജുലയ്യ), (അല്‍ നൂര്‍ പ്രാര്‍ഥന മേഖല (കൂഹെജി), ഫാത്തിമ ബിന്‍ത് ഫഹദ് അല്‍ മുസല്ലം പള്ളി, അഹ്‌മദ് അബ്ദുല്ല അല്‍ ഖാജ പള്ളി, മുഹമ്മദ് ബിന്‍ മുഹമ്മദ് അഹ്‌മദി പള്ളി എന്നിവ അടച്ചിടും)

ഹിദ്ദ് (ബ്ലോക്ക് 111), (പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ പാര്‍ക്ക് പള്ളി അടച്ചിടും)

ദിയാര്‍ അല്‍ മുഹറഖ് (സൂഖ് അല്‍ ബരാഹയിലെ തെക്കന്‍ പാര്‍ക്കിങ് ഏരിയ), സൂഖ് അല്‍ ബരാഹ പള്ളി അടച്ചിടും

മുഹറഖ് (മുഹറഖ് സെമിത്തേരിക്ക് സമീപം) പ്രാര്‍ഥന മേഖല, (ഹമദ് ബിന്‍ അലി കാനൂ പള്ളി, അല്‍ ഗാവി പള്ളി, ബുസൈത്തീനിലെ ദാബിയ്യ ബിന്‍ത് റാശിദ് പള്ളി, ദോഹത്ത് അറാദിലെ ഇബ്രാഹീം ബിന്‍ മുഹമ്മദ് അല്‍ മഹ്‌മീദ് പള്ളി എന്നിവ അടച്ചിടും)

ബുസൈത്തീന്‍ (സാഹില്‍ അല്‍ സയ) പ്രാര്‍ഥന മേഖല, (ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ പള്ളി -മുഹറഖ് മുനിസിപ്പാലിറ്റിക്ക് സമീപം-അടച്ചിടും)

സല്‍മാനിയ പ്രാര്‍ഥന മേഖല, (ചുറ്റുമുള്ള ഒരു പള്ളിയും അടച്ചിടില്ല)

വടക്കന്‍ റിഫ (അല്‍ എസ്ിഖാല്‍ വാക്ക്വേക്ക് സമീപം)

കിഴക്കന്‍ റിഫ (റിഫ ഫോര്‍ട്ട്) പ്രാര്‍ഥന മേഖല, (അല്‍ ഖല്‍അ പള്ളി, ശൈഖ ലുല്‍വ ബിന്‍ത് ഫാരിസ് അല്‍ ഖലീഫ പള്ളി, ശൈഖ് സല്‍മാന്‍ പള്ളി (റിഫ മാര്‍ക്കറ്റ്), അബ്ദുല്ല ബിന്‍ അഹ്‌മദ് ബിന്‍ ഖലീഫ അല്‍ ഗതം പള്ളി എന്നിവ അടച്ചിടും.)

ഹാജിയാത്ത് (റോഡ് 2930, ബ്ലോക്ക് 929) പ്രാര്‍ഥന മേഖല, (ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് അല്‍ ഖലീഫ പള്ളി അടച്ചിടും)

ഹാജിയാത്ത് (മെഗാ മാര്‍ട്ട് പാര്‍ക്കിങ് ഏരിയ, റോഡ് 3918, ബ്ലോക്ക് 939) പ്രാര്‍ഥന മേഖല, (ചുറ്റുമുള്ള ഒരു പള്ളിയും അടച്ചിടില്ല)

അസ്‌കര്‍ (ഹെറിറ്റേജ് വില്ലേജ്) പ്രാര്‍ഥന മേഖല, (ചുറ്റുമുള്ള ഒരു പള്ളിയും അടച്ചിടില്ല)

സല്ലാഖ് (തംകീന്‍ യൂത്ത് സെന്റര്‍ സ്‌ക്വയര്‍) പ്രാര്‍ഥന മേഖല, (ചുറ്റുമുള്ള ഒരു പള്ളിയും അടച്ചിടില്ല)

ഹമദ് ടൗണ്‍ (റൗണ്ട് എബൗട്ട് 17, ഹമദ് കാനൂ ഹെല്‍ത്ത് സെന്ററിന് എതിര്‍വശത്ത്) പ്രാര്‍ഥന മേഖല, (സൈനാല്‍ പള്ളി, മുസാബ് ബിന്‍ ഉമൈര്‍ പള്ളി, ഈസ മുഹമ്മദ് അലി പള്ളി, മുആവിയ ബിന്‍ അബീ സുഫിയാന്‍ പള്ളി എന്നിവ അടച്ചിടും)

ഹമദ് ടൗണ്‍ (റൗണ്ട്എബൗട്ട് 2ലെ യൂത്ത് സെന്റര്‍) പ്രാര്‍ഥന മേഖല, (ഹമദ് ടൗണ്‍ പള്ളി, റംല ബിന്‍ത് അബീ സുഫിയാന്‍ പള്ളി എന്നിവ അടച്ചിടും)

ബുദയ്യ പ്രാര്‍ഥന മേഖല, (മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ മൂസ പള്ളി അടച്ചിടും)

സല്‍മാന്‍ സിറ്റി (വടക്കന്‍ തീര സ്‌ക്വയര്‍, റോഡ് 8101, ബ്ലോക്ക് 581) പ്രാര്‍ഥന മേഖല, (മുഹമ്മദ് അബ്ദുല്ല ബഹ്ലം ഭാര്യ ഫാത്തിമ അല്‍ ഖാജ പള്ളിയും സല്‍മാന്‍ സിറ്റി കബീന പള്ളികളും -നമ്പര്‍ 1ഉം 3ഉം- അടച്ചിടും)

ന്യൂ റാംലി ഹൗസിങ് പ്രാര്‍ഥന മേഖല, (മോസ ബിന്‍ത് അഹ്‌മദ് അല്‍ റുമൈഹി പള്ളി അടച്ചിടും)

എല്ലാ പ്രാര്‍ഥന സ്ഥലങ്ങളും പരവതാനികള്‍, ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, ശബ്ദ സംവിധാനങ്ങള്‍, വെള്ളം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് പൂര്‍ണമായും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ഉറപ്പാക്കിയിട്ടുണ്ട്. മെയിന്റനന്‍സ്, എന്‍ജിനീയറിങ് വകുപ്പുകളില്‍നിന്നുള്ള പരിശോധന സംഘങ്ങള്‍ വിശ്വാസികളുടെ സുഖസൗകര്യങ്ങള്‍ ഉറപ്പാക്കാനും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!