മനാമ: നൂറനാട് പ്രവാസി ഫോറം ഹംല ഡ്രീം പൂളില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. പൂള് പാര്‍ട്ടിയില്‍ അംഗങ്ങളും കുടുംബങ്ങളും സജീവമായി പങ്കെടുത്തു. പരിപാടിയില്‍ തത്സമയ പാചകം, നൃത്തം, ഗെയിമുകള്‍, പാട്ടുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. സംഘടനയുടെ പ്രസിഡന്റ് മധു താണുവേലിലാണ് ഒത്തുചേരലിന് നേതൃത്വം നല്‍കിയത്.