മനാമ: 22 കിലോ മയക്കുമരുന്നുമായി യുവതി ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റില്‍. 267,000 ബഹ്‌റൈന്‍ ദിനാര്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ആന്റി-നാര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയ പ്രസ്താവനയില്‍ പറഞ്ഞു.
കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഡയറക്ടറേറ്റ് അറിയിച്ചു. മയക്കുമരുന്ന് കടത്ത് സംബന്ധിച്ച വിവരങ്ങള്‍ 996 എന്ന ഹോട്ട്ലൈന്‍ നമ്പര്‍ വഴിയോ, interior.gov.bh@996 എന്ന ഇമെയില്‍ വിലാസത്തിലോ അറിയിക്കണമെന്ന് പൊതുജനങ്ങളോട് ഡയറക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു. വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.