മനാമ: മേയ് 25നും 31നുമിടയില്‍ ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളിലായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) നടത്തിയ പരിശോധനകളില്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 125 പ്രവാസികളെ നാടുകടത്തി. ഈ കാലയളവില്‍ 1,062 പരിശോധനാ സന്ദര്‍ശനങ്ങളാണ് നടന്നത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 15 സംയുക്ത കാമ്പയിനുകളും ഈ കാലയളവില്‍ സംഘടിപ്പിച്ചിരുന്നു.