മനാമ: ബഹ്‌റൈന്‍ നിവാസികളായ മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രവാസികളുടെ ജനകീയ കൂട്ടായ്മയായ ബഹ്‌റൈന്‍ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ലോഗോ പ്രകാശനം നടത്തി. ഉമ്മുല്‍ ഹസം കിംസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കൂട്ടായ്മയുടെ രക്ഷാധികാരിയും സീനിയര്‍ അംഗവുമായ മുഹമ്മദലി കെടി (ദാര്‍ അല്‍ ശിഫ) യാണ് ലോഗോ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.
കൂട്ടായ്മയുടെ രക്ഷാധികാരി ബഷീര്‍ അമ്പലായി ബഹറൈന്‍ മലപ്പുറം ഡിസ്ട്രിക്ട് ഫോറത്തിന് വേണ്ടി ലോഗോ തയ്യാറാക്കിയ ഫസലുള്‍ ഹഖിനെ (ഫസല്‍ ഭായ്) അമ്പലായി റിയല്‍ എസ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്ത സമ്മാനം നല്‍കി വേദിയില്‍ അനുമോദിച്ചു. കൂട്ടായ്മയുടെ രക്ഷാധികാരി എന്‍.കെ മുഹമ്മദലി മലപ്പുറം ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ബഹ്‌റൈനിലെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ പ്രസിഡന്റ് സലാം മമ്പാട്ടുമൂല അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഷമീര്‍ പൊട്ടച്ചോല സ്വാഗതവും ട്രഷറര്‍ അലി അഷറഫ് നന്ദിയും പ്രകാശിപ്പിച്ചു. ഓര്‍ഗനൈസിങ് സെക്രട്ടറി മന്‍ഷീര്‍ കൊണ്ടോട്ടി, മറ്റു ഭാരവാഹികളായ മുനീര്‍ ഒരവക്കോട്ടില്‍, രാജേഷ് വി കേ, ഷബീര്‍ മുക്കന്‍, സകരിയ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഭാരവാഹികളായ അഷറഫ് കുന്നത്ത് പറമ്പില്‍, ജഷീര്‍ ചങ്ങരംകുളം, വാഹിദ് ബിയ്യത്തില്‍, റസാഖ് പൊന്നാനി, രഘുനാഥ്, ഇസ്സുദ്ദീന്‍ പാലത്തിങ്ങല്‍, പി. മുജീബ്‌റഹ്‌മാന്‍ പുറത്തൂര്‍, മുജീബ് പൊന്നാനി, ബഷീര്‍ തറമ്മല്‍, സാജിദ് കരുളായി, ഫിറോസ് വെളിയങ്കോട്, ആബിദ് താനാളൂര്‍, മനു തറയത്ത്, രജീഷ് ആര്‍പി, ബാബു എം.കെ, മഹ്റൂഫ് അലി, റഷീദ്, ബക്കര്‍, മമ്മുകുട്ടി, ജോമോന്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
..