മനാമ: ഷെയ്ഖ് ഇസ ബിന്‍ സല്മാന് ഹൈവേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 29 കാരനായ ബഹ്റൈന്‍ സ്വദേശിക്ക് ഗുരുതര പരിക്ക്. ഷെയ്ഖ് ഇസ ബിന്‍ സല്മാന് ഹൈവേയില്‍ നിന്ന് കിംഗ് ഫഹദ് കോസ്വേയിലേക്ക് വാഹനമോടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. യുവാവ് ഓടിച്ച വാഹനം നിരവധി വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്റ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.