ടുക് ടുക് ഓടിച്ച സ്ത്രീക്ക് സഹായവുമായി സ്വകാര്യ കമ്പനി സംരംഭകന്‍

tuk tuk

മനാമ: ബഹ്‌റൈനിലെ ഹൈവേയില്‍ ഓട്ടോറിക്ഷക്ക് സമാനമായ ടുക് ടുക് ഓടിച്ച സ്ത്രീക്ക് സഹായ പിന്തുണയുമായി സ്വകാര്യ കമ്പനി സംരംഭകന്‍. ശാരീരികവും സാമ്പത്തികവുമായി അവശതയനുഭവിക്കുന്ന സ്ത്രീയുടേതായിരുന്നു ഈ വാഹനം. അവരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വാഹനം പ്രത്യേകം രൂപകല്‍പന ചെയ്യുകയായിരുന്നു.

എന്നാല്‍ രാജ്യത്തെ റോഡുകളില്‍ ഇത്തരം വാഹനം ഓടിക്കുന്നത് സുരക്ഷിതമല്ലെന്ന് വിലയിരുത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ വാഹനം പിടിച്ചെടുക്കുകയും ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സംരംഭകന്‍ സ്ത്രീയെയും അവരുടെ സഹോദരനെയും സന്ദര്‍ശിച്ചത്. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് സ്ത്രീക്ക് ഉചിതമായ പിന്തുണയും നല്‍കിയിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!