ബലി പെരുന്നാള്‍; 30,000ത്തിലധികം മൃഗങ്ങളെ ഇറക്കുമതി ചെയ്തു

sheep-for-eid-al-adha-sacrifice

 

മനാമ: ബലി പെരുന്നാളിനോടനുബന്ധിച്ച് മൃഗങ്ങളെ ഇറക്കുമതി ചെയ്ത് ബഹ്‌റൈന്‍. 30,630 ആടുകളെയും 91 കന്നുകാലികളെയും 34 ഒട്ടകങ്ങളെയും ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും ബലിയര്‍പ്പിക്കാനായി ഇനിയും 17,000 മൃഗങ്ങള്‍കൂടി ഉടന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ കൃഷി, മൃഗസംരക്ഷണ അണ്ടര്‍ സെക്രട്ടറി അസിം അബ്ദുല്ലത്തീഫ് അബ്ദുല്ല അറിയിച്ചു.

1541 ടണ്‍ ശീതീകരിച്ച റെഡ് മീറ്റും 5299 ടണ്‍ ശീതീകരിച്ച കോഴിയിറച്ചിയും ഇറക്കുമതി ചെയ്തിട്ടുണ്ട്. റെഡ് മീറ്റും കോഴിയിറച്ചിയും ഇറക്കുമതി ചെയ്യാന്‍ 228 ലൈസന്‍സുകളാണ് നല്‍കിയത്. പെരുന്നാളിനായി മന്ത്രാലയം പൂര്‍ണമായും തയ്യാറെടുത്തിട്ടുണ്ട്. കന്നുകാലികളെ പരിശോധിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ സജ്ജരാണ്. പരിശോധനാ പ്രക്രിയ വേഗത്തിലാക്കാന്‍ കശാപ്പുശാലയിലെ ഡോക്ടര്‍മാരുമായി ഏകോപനമുണ്ടാക്കിയിട്ടുണ്ട്.

സുരക്ഷ ഉറപ്പാക്കാന്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ മൃഗങ്ങളുടെയും മാംസത്തിന്റെയും സാമ്പിളുകള്‍ ലബോറട്ടറികളില്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖം, ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം, കിങ് ഫഹദ് കോസ്വേ തുടങ്ങിയിടങ്ങളില്‍ മൃഗങ്ങളുടെയും മാംസത്തിന്റെയും ഇറക്കുമതിയും കയറ്റുമതിയും നിരീക്ഷിക്കുന്നതിനായി 25 വെറ്ററിനറി ഡോക്ടര്‍മാരും ടെക്നീഷ്യന്മാരും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!