ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിക്കല്‍; പ്രതിവാര മന്ത്രിസഭായോഗം അവലോകനം ചെയ്തു

traffic fine

 

മനാമ: ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭ യോഗം അവലോകനം ചെയ്തു. പിഴകള്‍ കര്‍ശനമാക്കുന്നതിന് നിയമമുണ്ടാക്കാന്‍ പ്രധാനമന്ത്രിയാണ് ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്.

ഈ നിര്‍ദേശം ഗുദൈബിയ കൊട്ടാരത്തില്‍ നടന്ന മന്ത്രിസഭ യോഗത്തില്‍ ആഭ്യന്തര മന്ത്രി ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ അവതരിപ്പിച്ചു. പൊതുജന സുരക്ഷ കണക്കിലെടുത്താണ് നിയമനിര്‍മാണമെന്ന് മന്ത്രി പറഞ്ഞു. നിയമലംഘനങ്ങള്‍ മൂലം പരിക്കേല്‍ക്കുകയോ, ജീവന്‍നഷ്ടപ്പെടുകയോ ചെയ്യുന്നതിനും പൊതുസുരക്ഷക്ക് ഭീഷണിയാകുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നതിനും വലിയ പിഴ ചുമത്തണമെന്നാണ് നിര്‍ദേശം.

അതേസമയം, പാര്‍ലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റിയും യോഗം ചേര്‍ന്ന് നിയമത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!