മനാമ: ഒരു ദശാബ്ദത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് ഗള്‍ഫ് എയര്‍. 2012ന് ശേഷം കഴിഞ്ഞ ദിവസം ജോമോ കെനിയാട്ട ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഗള്‍ഫ് എയര്‍ ലാന്‍ഡ് ചെയ്തു.
ഗള്‍ഫ് എയര്‍ വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് ഗള്‍ഫ് എയറിന്റെയും ജോമോ കെനിയാട്ട ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റേയും പ്രതിനിധികള്‍ പങ്കെടുത്ത സ്വീകരണവും ഉണ്ടായിരുന്നുവെന്ന് ബഹ്റൈന്‍ എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
നെയ്റോബിയിലേക്ക് ഗള്‍ഫ് എയറിന്റെ അഞ്ച് വിമാനങ്ങളാണ് ആഴ്ചയില്‍ സര്‍വീസ് നടത്തുക. തിങ്കള്‍, ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസുകളുണ്ടാവും. കൂടാതെ വെള്ളിയാഴ്ചകളില്‍ രണ്ട് വിമാനങ്ങളും സര്‍വീസ് നടത്തും.