മനാമ: ബഹ്റൈനിലെ ഡെലിവറി കമ്പനികള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ അവരുടെ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് (EV) മാറ്റണമെന്ന് നിര്‍ദേശം. സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് പാര്‍ലമെന്റിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും രാജ്യത്തിന്റെ പാരിസ്ഥിതിക ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നിര്‍ദേശം.
ബ്ലോക്ക് പ്രസിഡന്റും പാര്‍ലമെന്റിന്റെ സാമ്പത്തിക, സാമ്പത്തിക കാര്യ സമിതി ചെയര്‍മാനുമായ അഹമ്മദ് അല്‍ സല്ലൂമിന്റെ നേതൃത്വത്തിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. അംഗീകാരം ലഭിച്ചാല്‍ ഡെലിവറി സേവന ദാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകും.