മനാമ: ബലി പെരുന്നാള്‍ അവധി ദിവസങ്ങളില്‍ രാജ്യത്ത് സാധാരണ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചു. പകല്‍ താപനില 40° സെല്‍ഷ്യസും രാത്രി 20° സെല്‍ഷ്യസുമായിരിക്കും. ഇത് ജൂണിലെ ശരാശരി കാലാവസ്ഥയാണ്.
കാലാവസ്ഥാ ഡയറക്ടറേറ്റിന്റെ പ്രവചനം അനുസരിച്ച് ഈ കാലയളവില്‍ കാറ്റിന്റെ വേഗത കുറയാന്‍ സാധ്യതയുണ്ട്. സമീപ ദിവസങ്ങളില്‍ ബഹ്റൈനിലും അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലും ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് അനുഭവപ്പെട്ടിരുന്നു. ഇന്ത്യയിലുണ്ടായ ന്യൂനമര്‍ദ്ദമാണ് ഇതിന് കാരണം.
അതേസമയം, കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാനും ഉച്ചകഴിഞ്ഞുള്ള സമയങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും കാലാവസ്ഥാ ഡയറക്ടറേറ്റ് താമസക്കാരോടും സന്ദര്‍ശകകരോടും ആവശ്യപ്പെട്ടു.