ഇന്ത്യന്‍ സ്‌കൂളിലെ ഈദ് ഗാഹ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

New Project (1)

മനാമ: സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തില്‍ ബഹ്റൈനിലെ മലയാളി സമൂഹത്തിനായി ഈസ ടൗണിലെ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ഈദ് ഗാഹിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതിന്റെ വിജയത്തിനുവേണ്ടി വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സമീര്‍ ഹസന്‍ രക്ഷാധികാരിയും ജാസിര്‍ പി.പി ജനറല്‍ കണ്‍വീനറുമാണ്. സജീബ്, ജൈസല്‍ ശരീഫ് എന്നിവര്‍ അസിസ്റ്റന്റ് കണ്‍വീനര്‍മാരുമാണ്.

സകീര്‍ ഹുസൈന്‍ (പ്രചരണം), ജമാല്‍ (മീഡിയ), മൂസ കെ ഹസന്‍ (സൗണ്ട്), മുജീബുറഹ്‌മാന്‍ (റിഫ്രഷ്‌മെന്റ്), അജ്മല്‍ ശറഫുദ്ദീന്‍ (വോളന്റിയര്‍), സിറാജ് കിഴുപ്പള്ളിക്കര (വീഡിയോ), സമീര്‍ ഹസന്‍ (വിഭവം), ഫൈസല്‍ ടി.വി (ട്രാഫിക്), അനീസ് വി.കെ (ക്ഷണം), സജീര്‍ (തക്ബീര്‍), മുഹമ്മദ് ഷാജി (സ്റ്റാള്‍), അഹമ്മദ് റഫീഖ് (സ്വീകരണം), എ.എം ഷാനവാസ് (കോര്‍ഡിനേഷന്‍), മെഹ്റ മൊയ്തീന്‍ (വനിത വിഭാഗം) എന്നിവര്‍ വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാരാണ്.

സഈദ് റമദാന്‍ നദ്വി, മുഹമ്മദ് മുഹ്‌യുദ്ദീന്‍, മുഹമ്മദ് റഊഫ്, റഫീഖ് മണിയറ, ഫൈസല്‍, അബ്ദുസ്സലാം, മജീദ് തണല്‍ , നൗഷാദ്, ബഷീര്‍ പി.എം, മുഹമ്മദ് റിയാസ്, സലാഹുദ്ധീന്‍ എം, മുഹമ്മദ് ശാക്കിര്‍, മഹ്‌മൂദ് മായന്‍, ഡോ. സാബിര്‍, ടിടി മൊയ്തീന്‍, ശമീം ജൗദര്‍, മുഹമ്മദലി മലപ്പുറം, നജാഹ്, ഫൈസല്‍, അശ്‌റഫ് അലി, ഹാഷിം, അബ്ദുശ്ശരീഫ്, അലി അല്‍താഫ്, യൂനുസ് സലീം, ഷാനിബ് കെ.ടി, അബ്ദുല്‍ ഹഖ്, സജീബ്, റഹീസ് സി.പി, റഹീം, നൂറു, ഇജാസ്, സിറാജ്, ബാസിം, അന്‍സാര്‍, മുഹമ്മദ് ശുഐബ്, സവാദ്, ഇര്‍ഫാന്‍, അബ്ദുല്‍ അഹദ്, ബദര്‍, മിന്‍ഹാജ്, സാജിര്‍, റമീസ്, ജുനൈസ്, സുഹൈല്‍ റഫീഖ്, മുസ്തഫ, യൂനുസ് രാജ്, ശൈമില നൗഫല്‍, സഈദ റഫീഖ്, റഷീദ സുബൈര്‍, ബുഷ്റ റഹീം, സുബൈദ മുഹമ്മദലി, ഫസീല ഹാരിസ് തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍.

രാവിലെ 5 മണിക്കാണ് നമസ്‌കാരം. ഈദ് ഗാഹില്‍ പങ്കെടുക്കുന്നവര്‍ അംഗശുദ്ധി വരുത്തി ട്രാഫിക് ഒഴിവാക്കാന്‍ നേരത്തെ എത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!