മനാമ: അപകടകരമാംവിധം വാഹനം ഓടിച്ച് ട്രാഫിക് നിയമം ലംഘിച്ച വിവിധ സംഭവങ്ങളില്‍ മൂന്നുപേര്‍ക്കെതിരെ നിയമനടപടി. ജനബിയ ഹൈവേയില്‍ ഡോര്‍ തുറന്നിട്ട നിലയില്‍ കാര്‍ ഓടിച്ച ഗള്‍ഫ് രജിസ്റ്റേര്‍ഡ് വാഹനത്തിന്റെ ഡ്രൈവര്‍ക്കും യാത്രക്കാരനുമെതിരെയാണ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നടക്കുമ്പോള്‍ യാത്രക്കാരനും ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സനദിലെ നാഷണല്‍ ചാര്‍ട്ടര്‍ ഹൈവേയില്‍ നിയമം തെറ്റിച്ച് വാഹനം ഓടിച്ച 31 വയസ്സുള്ള യുവാവിനെ അറസ്റ്റ് ചെയ്തു. സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കിയ യുവാവിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 
								 
															 
															 
															 
															 
															








