ബലി പെരുന്നാള്‍ ആഘോഷ നിറവില്‍ ബഹ്റൈന്‍

504241144_1128326802674028_2824896727533413346_n

മനാമ: ബഹ്റൈനില്‍ ബലി പെരുന്നാള്‍ ആഘോഷം തുടങ്ങി. അതിരാവിലെ അഞ്ചു മണിക്ക് തന്നെ വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌ക്കാരത്തിനായി പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തുചേര്‍ന്നു. ഇന്ന് വെള്ളിയാഴ്ച ആയതിനാല്‍ ജുമുഅ പ്രാര്‍ഥനയ്ക്ക് കൂടി വിശ്വാസികള്‍ പള്ളികളിലെത്തും.

രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും താമസക്കാര്‍ക്കും പ്രവാസികള്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നു. ബഹ്റൈന്‍ അടക്കമുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഇന്നാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.

ഇസ്ലാമിക കലണ്ടറിലെ ഏറ്റവും വിശുദ്ധമായ ആഘോങ്ങളിലൊന്നാണ് ബലി പെരുന്നാള്‍. പ്രവാചകനായ ഇബ്രാഹീം നബി തന്റെ വിശ്വാസപരീക്ഷണത്തിന് വിധേയനായിരിക്കുന്നതിന്റെയും സമര്‍പ്പണത്തിന്റെയും ത്യാഗോജ്വല സ്മരണയ്ക്കായാണ് പെരുന്നാള്‍ ആഘോഷം. ആടുമാടുകള്‍, ഒട്ടകങ്ങള്‍ എന്നിവ ബലിയര്‍പ്പിക്കുന്നത് ഇതിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ബലിമാംസം സമൂഹത്തിലെ ദരിദ്രര്‍ക്കും ആവശ്യമുള്ളവര്‍ക്കും വിതരണം ചെയ്യുന്നത് പെരുന്നാളിന്റെ കാരുണ്യമായും കണക്കാക്കുന്നു.

ബഹ്റൈന്‍ വാര്‍ത്തയുടെ എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!