ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ കാലിക പ്രസക്തി; പ്രഭാഷണം 11ന്

New Project (1)

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ‘ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ കാലിക പ്രസക്തി’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണം ജൂണ്‍ 11 ബുധനാഴ്ച രാത്രി 8 മണിക്ക് നടക്കും. അധ്യാപകനും പ്രമുഖ ചരിത്രകാരനുമായ പി.ഹരീന്ദ്രനാഥാണ് പ്രഭാഷകന്‍.

‘ഇന്ത്യ ഇരുളും വെളിച്ചവും’, ‘മഹാത്മാഗാന്ധി കാലവും കര്‍മ്മപര്‍വ്വവും’ എന്നീ ശ്രദ്ധേയ കൃതികളുടെ രചയിതാവാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയും വില്യാപ്പിള്ളി ഹൈസ്‌കൂളിലെ മുന്‍ അധ്യാപകനുമായ പി.ഹരിദ്രനാഥ്.

ഗാന്ധിജി വിഭാവനം ചെയ്ത അഹിംസയും ധാര്‍മ്മികതയും കൂടുതല്‍ പ്രസക്തമാകുന്ന കാലത്താണ് പ്രസ്തുത വിഷയത്തില്‍ പ്രഭാഷണത്തിന് വേദിയൊരുക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിനയചന്ദ്രന്‍ ആര്‍ നായര്‍- 3921 5128 നമ്പരില്‍ ബന്ധപ്പെടുക.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!