കായംകുളം പ്രവാസി കൂട്ടായ്മ സൗഹൃദ സംഗമം ശ്രദ്ധേയമായി

WhatsApp Image 2025-06-06 at 8.55.07 AM

മനാമ: ബഹ്റൈനിലെ കായംകുളം പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ‘കെപികെബി സൗഹൃദ സംഗമം 2025’ മെയ് 30 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സല്‍മാനിയയിലെ കലവറ പാര്‍ട്ടി ഹാളില്‍ നടന്നു. പരിപാടിയില്‍ അക്കാദമിക് അംഗീകാരം, സാംസ്‌കാരിക ആഘോഷം, കലാകരന്‍മാര്‍ക്കുള്ള ആദരം എന്നിവ വിജയകരമായി നിര്‍വഹിച്ചു.
പ്രസിഡന്റ് അനില്‍ ഐസക്കിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജയേഷ് താന്നിക്കല്‍ സ്വാഗത പ്രസംഗം നടത്തി.

ഇന്ത്യന്‍ സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഫൈസല്‍, ബഹ്‌റൈന്‍ മീഡിയ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, സാമൂഹ്യ പ്രവര്‍ത്തകനായ കെടി സലീം, ട്രഷറര്‍ തോമസ് ഫിലിപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഫൈസല്‍ ഉദ്ഘാടന ചടങ്ങ് നിര്‍വഹിച്ചു. കലാ, കായിക മേഖലകളെ മികച്ച രീതിയില്‍ പിന്തുണയ്ക്കുന്ന വ്യക്തികള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ‘സുവര്‍ണ്ണ ലൈഫ്ലൈന്‍ അവാര്‍ഡ്’ (മോസ്റ്റ് മോട്ടിവേഷണല്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്) ആദ്യ അംഗീകാരം ഇടത്തൊടിയിലെ ഫിലിം പ്രൊഡക്ഷന്‍ മേധാവി ഇടത്തൊടി ഭാസ്‌കരന് സമ്മാനിച്ചു. കെപികെബി മോട്ടിവേഷന്‍ അവാര്‍ഡ് 2025 ബഹ്റൈന്‍ മീഡിയ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത് ഡോ. മുഹമ്മദ് ഫൈസലില്‍ നിന്ന് സ്വീകരിച്ചു.

ബഹ്‌റൈന്‍ മീഡിയസിറ്റിയുടെ നേതൃത്വത്തില്‍ എടത്തൊടി ഫിലിംസ് ജിസിസിയില്‍ ആദ്യമായി ബഹ്റൈനില്‍ ചിത്രീകരിച്ച ആദ്യ ആന്തോളജി സിനിമയായ ഷെല്‍ട്ടര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 3ഡി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രമായ ‘സ്റ്റാര്‍സ് ഇന്‍ ദി ഡാര്‍ക്‌നസ്’ എന്നീ സിനിമകളിലെ സംവിധായകരെ കെപികെബി ആദരിച്ചു. ഷെല്‍ട്ടര്‍ സ്റ്റേല്‍മേറ്റ് സംവിധായിക ജയ മേനോന്‍, ഫേസസ്-ഇന്‍-പേസസ് എന്ന സിനിമയുടെ സംവിധായകന്‍ പ്രകാശ് വടകര, ലോക്ട് എന്ന സിനിമയിലെ സംവിധായകന്‍ പ്രശോഭ് മേനോന്‍, ദി ലോസ്റ്റ് ലാമ്പ് സംവിധായകന്‍ സൗരവ് രാകേഷ്, സ്റ്റാര്‍സ് ഇന്‍ ദി ഡാര്‍ക്‌നസ് എന്ന സിനിമയുടെ സംവിധായിക ലിനി സ്റ്റാന്‍ലി എന്നിവരെ ആദരിച്ചു. സിനിമകളുടെ ഡിഒപി ചെയ്ത ജേക്കബ് ക്രിയേറ്റീവിന് പ്രത്യേക ആദരവ് നല്‍കി. സ്റ്റേല്‍മേറ്റ്, ദി ലോസ്റ്റ് ലാമ്പ് എന്നീ സിനിമകളിലെ മുഖ്യ കഥാപാത്രങ്ങളായി വേഷമിട്ട കായംകുളം പ്രവാസി കൂട്ടായ്മയിലെ സ്റ്റീവ മെര്‍ലിന്‍ ഐസക്ക്, ശിവ സൂര്യ ശ്രീകുമാര്‍ എന്നിവര്‍ക്ക് കായംകുളം പ്രവാസി കൂട്ടായ്മ പ്രത്യേക ആദരം നല്‍കി.

എസ്എസ്എല്‍സി, പ്ലസ് ടു, സിബിഎസ്ഇ പരീക്ഷകളില്‍ മികച്ച വിജയം നേടിയ കൂട്ടായ്മ അംഗങ്ങളുടെ കുട്ടികള്‍ക്ക് ‘കെപികെബി വിദ്യാരത്‌ന അവാര്‍ഡ് 2025’ നല്‍കി ആദരിച്ചു. എസ്എസ്എല്‍സി, സിബിഎസ്ഇ പരീക്ഷകളിലെ ഉന്നത വിജയത്തിന് അര്‍പിത് രാജിന് അംഗീകാരം ലഭിച്ചു. പ്ലസ് ടു സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയതിന് കെപികെബി വിദ്യാരത്‌ന 2025 അവാര്‍ഡ് ബഹ്‌റൈന്‍ മീഡിയ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്തില്‍ നിന്ന് സാരംഗ് സന്തോഷ് ഏറ്റുവാങ്ങി. സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 99.4 ശതമാനം മാര്‍ക്കോടെ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനവും, ദേശീയതലത്തില്‍ മൂന്നാംസ്ഥാനവും ലഭിച്ച കായംകുളക്കാരി സനാമുഹമ്മദിനെ കെപികെബി വിദ്യാരത്‌ന 2025 അവാര്‍ഡ് നാട്ടില്‍ നല്കി ആദരിക്കും.

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ സ്ഥാനം പിടിച്ച രണ്ട് വയസ് മാത്രം പ്രായമുള്ള അന്‍വിത ആരതി അതുല്‍, സ്‌കെറ്റിംഗില്‍ ഏഷ്യ പസഫിക് റെക്കോര്‍ഡില്‍ സ്ഥാനം നേടിയ കൃഷ്ണദേവ് എന്നിവര്‍ക്ക് ആദരവ് നല്‍കി. സാമൂഹിക പ്രവര്‍ത്തകരായ ജേക്കബ് തേക്കുതോട്, നിസാര്‍ കൊല്ലം, വിഷ്ണു പത്തനംതിട്ട, വിനയ ചന്ദ്രന്‍, മണിക്കുട്ടന്‍ മാധ്യമ പ്രവര്‍ത്തകനായ ഇവി രാജീവന്‍, ഉദയ ബാബു, ദീപക് തണല്‍, ഷംസു, വിനോദ് ആറ്റിങ്ങല്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. കുട്ടികളുടെ കലാപരമായ പ്രകടനങ്ങളും തരംഗ് മ്യൂസിക്കല്‍ ബാന്‍ഡ് അവതരിപ്പിച്ച സംഗീത ഷോയും ഉണ്ടായിരുന്നു.

പ്രോഗ്രാം കണ്‍വീനര്‍ അനസ് റഹിം നന്ദി പറഞ്ഞു. ചടങ്ങുകള്‍ നിര്‍വാഹക സമിതി അംഗങ്ങളായ പ്രോഗ്രാം ജോയിന്റ് കണ്‍വീനര്‍ അതുല്‍ സദാനന്ദന്‍, ജോയിന്റ് സെക്രട്ടറി അഷ്‌കര്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി അനൂപ് ശ്രീരാഗ്, ശ്യാം കൃഷ്ണന്‍, ഷൈജു, അനില്‍ എരുവ, അരവിന്ദ്, രാജേഷ്, ബിന്‍സ് ഓച്ചിറ, വിനോദ് ഓച്ചിറ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. രാജേഷ് പെരുങ്കുഴി, ദീപ്തി റിജോയ് എന്നിവര്‍ അവതാരകര്‍ ആയി പ്രോഗ്രാം നിയന്ത്രിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!