വിദേശ രാജ്യങ്ങളില്‍ യുപിഎസ്‌സി, പിഎസ്‌സി പരീക്ഷാ കേന്ദ്രങ്ങള്‍ തുറക്കണം; മുഹറഖ് മലയാളി സമാജം

WhatsApp Image 2025-06-06 at 8.56.47 AM

മനാമ: ഹ്രസ്വ സന്ദര്‍ശനത്തിന് ബഹ്റൈനില്‍ എത്തിയ ഡീന്‍ കുര്യാക്കോസ് എംപിയെ മുഹറഖ് മലയാളി സമാജം ഭാരവാഹികള്‍ സന്ദര്‍ശിച്ചു. പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതിനായി വിവിധ പ്രശ്‌നങ്ങള്‍ അടങ്ങിയ അഭ്യര്‍ത്ഥന എംപിക്ക് നിവേദനമായി സമര്‍പ്പിച്ചു. അഭ്യസ്ഥ വിദ്യരായ നിരവധി യുവാക്കളാണ് ജീവിത പ്രാരാബ്ധം മൂലം വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് വേണ്ടി വരുന്നത്. അതുമൂലം നാട്ടിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജോലികളിലേക്ക് ഉള്ള മത്സര പരീക്ഷകളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുന്നു. പരീക്ഷ എഴുതാന്‍ മാത്രം നാട്ടില്‍ പോകുക എന്നത് സാധ്യമായ കാര്യമല്ല.

അതുകൊണ്ട് തന്നെ പ്രവാസ ലോകത്ത് എംബസികള്‍ കേന്ദ്രീകരിച്ചോ ഇന്ത്യന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചോ യുപിഎസ്‌സി, പിഎസ്‌സി പരീക്ഷകള്‍ എഴുതാന്‍ ഉള്ള അവസരങ്ങള്‍ ഒരുക്കാനും, നാട്ടില്‍ സ്വന്തം വസ്തുക്കള്‍ വില്‍ക്കുന്ന പ്രവാസികളില്‍ നിന്ന് ഈടാക്കുന്ന കൂടുതല്‍ നികുതിയാണ് ഈടാക്കുന്നത് എന്നും, ഒരേ പ്ലോട്ട് ഉള്ള നാട്ടില്‍ ഉള്ള ആളും വിദേശത്തു ഉള്ള ആളും തുല്യ വിലക്ക് അത് വില്‍ക്കുമ്പോള്‍ പ്രവാസി ഉടമ മാത്രം കൂടുതല്‍ നികുതി കൊടുക്കേണ്ട സാഹചര്യം ആണ് ഉള്ളത് എന്നും രാജ്യത്ത് ഇത്രമാത്രം വിദേശ നാണ്യം നേടി തരുന്ന പ്രവാസികളോട് ഈ കാണിക്കുന്നത് അനീതിയാണ് എന്നും അതിനു പരിഹാരം ഉണ്ടാക്കാന്‍ ഉള്ള ഇടപെടല്‍ ഉണ്ടാകണമെന്നും, ഹയര്‍ സെക്കണ്ടറി കഴിഞ്ഞാല്‍ ഡിഗ്രി പഠനം നടത്താന്‍ ഉള്ള സൗകര്യം വിദേശ രാജ്യങ്ങളില്‍ ഒരുക്കണം, നിരവധി ഇന്ത്യന്‍ വിദ്യാലയങ്ങള്‍ സിബിഎസ്ഇ സിലബസ് അനുസരിച്ചു പഠിപ്പിക്കുന്നു, അവിടങ്ങളില്‍ തന്നെ ഇന്ത്യന്‍ സര്‍വ്വകലാശാലകളുടെ സബ് സെന്ററുകള്‍ അനുവദിക്കാന്‍ ഉള്ള ശ്രമം ഉണ്ടാകണം, വിമാന ടിക്കറ്റ് വര്‍ദ്ധനവ് സീസണ്‍ അനുസരിച്ചു കൊള്ള അടിക്കുന്ന വിമാന കമ്പനികളുടെ കാടത്വം അവസാനിപ്പിക്കണം എന്നും സംഘടന നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

വളരെ കാതലായ വിഷയങ്ങള്‍ ആണെന്നും ഇതില്‍ തന്റെ ഭാഗത്തുനിന്നുള്ള എല്ലാ ഇടപെടലും ഉണ്ടാകുമെന്നും ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുനില്‍ കുമാര്‍, ട്രഷറര്‍ ശിവശങ്കര്‍, മറ്റു ഭാരവഹികളായ അബ്ദുല്‍ മന്‍ഷീര്‍, പ്രമോദ് കുമാര്‍ വടകര, മുഹമ്മദ് ഷാഫി, ഫിറോസ് വെളിയങ്കോട്, മണികണ്ഠന്‍ ചന്ദ്രോത്ത് എന്നിവര്‍ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!