സൗദി: അടുത്ത വര്‍ഷം മുതല്‍ മാസപ്പിറവി സ്ഥിരീകരിക്കാന്‍ മക്കയിലെ പുതിയ ക്ലോക്ക് ടവറില്‍ വാന നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാൻ തീരുമാനം. ലോകത്തെ ഏറ്റവും വലിയ വാനനിരീക്ഷണശാലയായി മക്ക സെന്റെറിനെ മാറ്റുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. റമദാന്‍, ശവ്വാല്‍ മാസപ്പിറവികളടക്കം എല്ലാ അറബി മാസങ്ങളുടെയും തുടക്കം കൃത്യമായി നിരീക്ഷിക്കാന്‍ അത്യാധുനിക ടെലിസ്കോപ്പുകള്‍ ഇവിടെ സജ്ജീകരിക്കും.
മാസപ്പിറവി നിരീക്ഷിക്കുവാനുള്ള കൃത്യമായ സമയമാപിനിയും ഈ സെന്ററിലുണ്ട്. അമേരിക്ക, യൂറോപ്പ്, ആഗോള യൂണിവേഴ്സിറ്റികള്‍ എന്നിവിടങ്ങളിലെ ലോക സ്പേസ് ഏജന്‍സികളുമായി മക്ക ക്ലോക്ക് ടവറിലെ സെന്റര്‍ സഹകരിക്കുന്നുണ്ട്. ഇസ്ലാമിക ലോകത്തെ ഒന്നാമത്തെ വാനനിരീക്ഷണശാലയായി മക്ക സെന്റര്‍ മാറ്റുകയാണ് ലക്ഷ്യം.
അടുത്ത വര്‍ഷം റമദാനും പെരുന്നാളും മുതലായിരിക്കും മക്ക ക്ലോക്ക് ടവര്‍ മൂണ്‍സൈറ്റ്, ടൈമിങ്, ആസ്ട്രോണമി സെന്ററില്‍ മാസപ്പിറവി നിരീക്ഷിക്കുക.