മനാമ: ജിമ്മില്‍ നിന്ന് പണം മോഷ്ടിച്ച കേസില്‍ റിസപ്ഷനിസ്റ്റിനെ കുറ്റവിമുക്തയാക്കി. തെളിവുകളുടെ അഭാവം മൂലം 43 കാരിയായ ഫിലിപ്പീന്‍സി പൗരയെ കുറ്റവിമുക്തയാക്കി ലോവര്‍ ക്രിമിനല്‍ കോടതിയാണ് വിധിച്ചത്.
ജോലിസ്ഥലത്ത് നിന്ന് പണം മോഷ്ടിച്ചു, വ്യാജ രസീതുകള്‍ ഉണ്ടാക്കി എന്നാണ് യുവതിക്കെതിരെ ചുമത്തിയിരുന്ന കുറ്റം. തന്റെ അക്കൗണ്ടിലേക്ക് നേരിട്ട് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടതിലൂടെ ജിം സബ്സ്ക്രിപ്ഷന് ഫീസായി 418 ദിനാര്‍ മോഷ്ടിച്ചുവെന്ന് യുവതിക്കെതിരായ പരാതിയില്‍ പറഞ്ഞിരുന്നു.