ബഹ്‌റൈന്‍ തിരൂര്‍ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാര്‍ഡ് ദാനവും

WhatsApp Image 2025-06-08 at 8.15.19 PM

മനാമ: ബഹ്‌റൈന്‍ തിരുര്‍ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാര്‍ഡ് ദാനവും യാത്രയയപ്പ് പരിപാടിയും സംഘടിപ്പിച്ചു. സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്റ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കഴിഞ്ഞ 10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ പ്രതിഭാ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

34 വര്‍ഷത്തെ ബഹ്‌റൈന്‍ പ്രവാസ ജീവതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സംസ്‌ക്കാരിക, സമൂഹിക, ജീവകാരുണ്യ രംഗത്ത് നിറ സാനിദ്ധ്യവും കൂട്ടായ്മ രക്ഷധികാരിയുമായ വാഹിദ് ബിയ്യാത്തിലിന് കൂട്ടായ്മ പ്രസിഡന്റ് അഷ്റഫ് കുന്നത്തുപറമ്പില്‍ സ്‌നേഹോഷ്മളമായ അദരവ് നല്‍കി. തുടര്‍ന്ന് നടന്ന ഈദ് സംഗമത്തില്‍ മെമ്പര്‍മാരുടെ സംഗീത നിശയും വിവിധ പരിപാടികളും നടന്നു.

തിരൂര്‍ കൂട്ടായ്മയുടെ പ്രസിഡന്റ് അഷ്‌റഫ് കുന്നത് പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം ഡോ. യാസര്‍ ചോമയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജനറല്‍ സെക്രടറി പി മുജീബ് റഹ്‌മാന്‍ സ്വാഗതവും ട്രഷറര്‍ അനൂപ് റഹ്‌മാന്‍ നന്ദിയും പറഞ്ഞു. കൂട്ടായ്മ രക്ഷാധികാരിയും, ബിഎംഡിഎഫിന്റെ ജനറല്‍ സെക്രട്ടറി ഷെമീര്‍ പൊട്ടച്ചോല, ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും തന്റെ ജനനവും വിദ്യാഭ്യാസവും കര്‍മമണ്ഡലവും തിരൂരായിരുന്ന ഫസലുല്‍ ഹക്ക്, സൗദിയില്‍നിന്നും ഈദ് സംഗമത്തില്‍ പങ്കെടുക്കാനെത്തിയ കൂട്ടായ്മ മുന്‍ ജനറല്‍ സെക്രടറി ഷഹാസ് കല്ലിങ്കല്‍, സതീശന്‍ പടിഞ്ഞാറേക്കര, മൗസല്‍ മൂപ്പന്‍, മമ്മുക്കുട്ടി ഇപി, അഹമ്മദ്ക്കുട്ടി പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചു.

വാഹിദ് ബിയ്യാത്തില്‍ മറുപടി പ്രസംഗം നടത്തി. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെമെന്റോ റമീസ് കല്‍പ, നജ്മുദ്ധിന്‍, ശ്രീനിവാസന്‍, അഷ്‌റഫ് പൂക്കയില്‍ ഫാറൂഖ് തിരുര്‍, മഹ്‌റൂഫ് അലി, ഷക്കീല ബാനു, റഷീദ മുഹമ്മദലി, ഇബ്രാഹിം പരിയാപുരം വിതരണം ചെയ്തു. ചടങ്ങിന് ഗ്രൂപ്പ് മെമ്പര്‍മാര്‍ നേത്യത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!