മനാമ: ബഹ്റൈന്‍ പ്രതിഭ എല്ലാ വര്‍ഷവും വേനലവധിക്കാലത്ത് സംഘടിപ്പിച്ച് വരുന്ന കുട്ടികള്‍ക്കായുള്ള അവധിക്കാല ക്യാമ്പ് ‘വേനല്‍ത്തുമ്പികള്‍ 25’ സംഘാടക സമിതി രൂപീകരണവും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു. പ്രതിഭ രക്ഷാധികാരി സമിതി അംഗം എന്‍കെ വീരമണി ഉദ്ഘാടനം നിര്‍വഹിച്ചു. ബാലവേദി കണ്‍വീനര്‍ സഖാവ് സുഭാഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
പ്രതിഭ ഹാളില്‍ നടന്ന പരിപാടിയില്‍ ബാലവേദി സെക്രട്ടറി അമൃത ജയബുഷ് സ്വാഗതം പറഞ്ഞു. പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണില്‍, വനിതാവേദി ആക്ടിങ് സെക്രട്ടറി സജിത സതീഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗങ്ങളായ സി.വി നാരായണന്‍, സുബൈര്‍ കണ്ണൂര്‍ എന്നിവര്‍ 202425 വര്‍ഷത്തെ എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.
2025 ജൂലൈ 4 മുതല്‍ ഓഗസ്റ്റ് 15 വരെ നടക്കുന്ന വേനല്‍ത്തുമ്പികള്‍ 2025 ക്യാമ്പിന്റെ സംഘാടക സമിതിയെ തെരെഞ്ഞെടുത്തു. കേന്ദ്ര കമ്മറ്റി അംഗം സജീവന്‍ മാക്കണ്ടിയുടെ നേതൃത്വത്തില്‍ രാജേഷ് അറ്റാച്ചേരി കണ്‍വീനറും, സുഭാഷ് ചന്ദ്രന്‍, ഷീജ വീരമണി, ഗംഗാധരന്‍ മുണ്ടോത്ത്, സജേഷ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമായുള്ള സംഘാടക സമിതിയുടെ രജിസ്ട്രേഷന്‍ ചുമതല പ്രദീപന്‍ വടവന്നൂരും, സവാദും, ട്രാന്‍സ്പോര്‍ട്ടേഷന്‍ ചുമതല ജയേഷ് വി കെയും, ക്യാമ്പിന്റെ ഏകോപനം ഷീജ വീരമണിയും നിര്‍വഹിക്കും.
ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ള ഏഴ് വയസ്സിനു മുകളില്‍ പ്രായം ഉള്ള എല്ലാ കുട്ടികളും രജിസ്റ്റര്‍ ചെയ്യണമെന്ന് ബാലവേദി പ്രസിഡന്റ് ഇഷിതാ മഹേഷ് അഭ്യര്‍ത്ഥിച്ചു.