ബഹ്റൈന്‍ പ്രതിഭ മുഹറഖ് മേഖല വോളി ഫെസ്റ്റ് സീസണ്‍ 4, ഉത്സവ് 2025 ഗ്രാന്‍ഡ് ഫിനാലെ ജൂണ്‍ 12,13, 20 തീയതികളില്‍

WhatsApp Image 2025-06-08 at 9.20.48 PM

മനാമ: ബഹ്റൈന്‍ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വോളിബോള്‍ മത്സരത്തിന്റെ നാലാം സീസണ്‍ ജൂണ്‍ 12, 13 തീയതികളില്‍ സിഞ്ചിലെ അല്‍ അഹ്ലി ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.

ബഹ്റൈനിലുള്ള വിവിധ രാജ്യങ്ങളിലെ പ്രവാസികള്‍ നയിക്കുന്ന പന്ത്രണ്ടു ടീമുകള്‍ ആണ് വോളി ഫെസ്റ്റ് നാലാം സീസണില്‍ പങ്കെടുക്കുന്നത്. കൂടാതെ ഫിലിപ്പീന്‍ വനിതകള്‍ പങ്കെടുക്കുന്ന രണ്ടു ടീമുകളുടെ സൗഹൃദ മത്സരവും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കും വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്കും മത്സരങ്ങള്‍ ആരംഭിക്കും.

അതുപോലെ പ്രതിഭയുടെ നാല് മേഖലകളിലും നടന്നുവരുന്ന മേഖല പരിപാടികളുടെ ഭാഗമായി മുഹറഖ് മേഖലയിലെ ആറ് യൂണിറ്റുകളില്‍ നിന്നുള്ള അംഗങ്ങളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കലാ, സാഹിത്യ മത്സരങ്ങളാണ് ഉത്സവ് 2025 എന്ന പേരില്‍ കഴിഞ്ഞ നാല് മാസക്കാലയളവില്‍ സംഘടിപ്പിക്കപ്പെട്ടത്. മേഖലയിലെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സര്‍ഗ്ഗാത്മക കഴിവുകളെ പരിപോഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഉത്സവ് 2025 എന്ന പരിപാടിയിലൂടെ സാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

ഉത്സവ് 2025 ന്റെ ഗ്രാന്‍ഡ് ഫിനാലെ ജൂണ്‍ 20 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ഇന്ത്യന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ നടത്തുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രശസ്ത സിനിമ പിന്നണി ഗായകനും നടന്‍ പാട്ട് കലാകാരനുമായ അതുല്‍ നറുകര നയിക്കുന്ന സംഗീത നിശയും മറ്റു കലാ പരിപാടികളും ഫിനാലെയുടെ ഭാഗമായി അവതരിപ്പിക്കപ്പെടും.

ജൂണ്‍ 12,13 തീയതികളില്‍ നടക്കുന്ന വോളി ബോള്‍ മത്സരത്തിലേക്കും ജൂണ്‍ 20 ന് നടക്കുന്ന ഗ്രാന്‍ഡ്ഫിനാലെയിലേക്കും മുഴുവന്‍ കായിക, കലാപ്രേമികളേയും ക്ഷണിക്കുന്നതായും പ്രവേശനം തീര്‍ത്തും സൗജന്യമായിരിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍ പേഴ്‌സണ്‍ എവി അശോകന്‍, മേഖല സെക്രട്ടറി ബിനു കരുണാകരന്‍, മേഖല പ്രസിഡന്റ് സജീവന്‍ മാക്കണ്ടി, പരിപാടികളുടെ കണ്‍വീനര്‍മാരായ സുലേഷ് വികെ, സന്തു പടന്നപ്പുറം, മേഖല ജോയിന്റ്‌റ് സെക്രട്ടറി അനില്‍ സികെ, ട്രഷറര്‍ അനില്‍ കെപി എന്നിവര്‍ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!