മനാമ: മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരിക്കുന്നു. ഇതിനായി മുനിസിപ്പാലിറ്റി, കൃഷികാര്യ മന്ത്രാലയം ബഹ്‌റൈന്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുമായി (ഇദാമ) കരാര്‍ ഒപ്പുവെച്ചു. മുനിസിപ്പാലിറ്റി, കൃഷികാര്യ മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്കും മുംതലക്കത്ത് സി.ഇ.ഒയും ഇദാമ ചെയര്‍മാനുമായ ശൈഖ് അബ്ദുല്ല ഖലീഫ അല്‍ ഖലീഫയുമാണ് കരാര്‍ ഒപ്പുവെച്ചത്.
അത്യാധുനിക സംവിധാനങ്ങളോടെ മാര്‍ക്കറ്റ് നവീകരിക്കാനാണ് കരാര്‍. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ മാര്‍ക്കറ്റ് രാജ്യത്തിന്റെ ഒരു സുപ്രധാന വാണിജ്യ കേന്ദ്രമാണ്.