മെത്താഫെറ്റാമിനുമായി ബഹ്റൈന്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ട യുവതിക്ക് അഞ്ച് വര്‍ഷം തടവ്

tal-luggage-winners-test-away-medium-flex-jkim-0293-ad0bf2689e114ef98e4d003f24707175

മനാമ: മെത്താഫെറ്റാമിനുമായി ബഹ്റൈന്‍ വിമാനത്താവളത്തില്‍ പിടിച്ച ഏഷ്യന്‍ യുവതിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ. സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച ഒരു കിലോയില്‍ കൂടുതല്‍ മയക്കുമരുന്നാണ് പിടികൂടിയത്. 3,000 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷ അനുഭവിച്ചുകഴിഞ്ഞാല്‍ നാടുകടത്തും. 1,304.3 ഗ്രാം മെത്താഫെറ്റാമിനാണ് യുവതി കടത്തിയത്.

ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നി യുവതിയുടെ ലഗേജ് പരിശോധിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ തന്റെ എല്ലാ യാത്രകളും ക്രമീകരിച്ചത് ഒരു പുരുഷനാണെന്ന് സ്ത്രീ പറഞ്ഞു. തുടര്‍ന്ന് ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!