മനാമ: ബഹ്റൈനില്‍ വേനല്‍ച്ചൂട് ഉയരുന്നു. രാജ്യത്ത് അടുത്ത ആഴ്ച മുഴുവന്‍ താപനില ഉയരുമെന്നും കടുത്ത ചൂട് അനുഭവപ്പെടുമെന്നും ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു. ജൂണ്‍ എട്ട് മുതല്‍ ജൂണ്‍ 12 വരെ കഠിനമായ ചൂടുണ്ടാവും.
പകല്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസില്‍നിന്ന് തുടങ്ങി ക്രമേണ ഉയരും. ആഴ്ചയുടെ മധ്യത്തില്‍ ചൂട് 44 ഡിഗ്രി വരെ ഉയരും. രാത്രി കുറഞ്ഞ താപനില 21 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയിലായിരിക്കും.