മനാമ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗള്‍ഫ് എയര്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. കുവൈത്തിലേക്ക് വരികയായിരുന്ന ജിഎഫ് 213 ലാണ് ബോംബ് ഭീഷണി റിപ്പോര്‍ട്ട് ചെയ്തത്. ബോംബ് ഭീഷണി ലഭിച്ച ഉടന്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ബോംബ് ഭീഷണി ഉയര്‍ത്തിയ ആളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യാത്രക്കാരെ പ്രത്യേക ലോഞ്ചിലേക്ക് മാറ്റുകയും ചെയ്തു. മറ്റുവിമാന സര്‍വീസുകളെ ഇക്കാര്യം പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ ഔദ്യോഗിക വക്താവ് അബ്ദുള്ള അല്‍ രാജിഹി പറഞ്ഞു.