മനാമ: എം.ഐ.എം ബഹ്റൈന്‍ ചാപ്റ്റര്‍ ഈദ് സംഗമം നടത്തി. പുളിയോട്ട്മുക്ക് മഹല്ല് കമ്മിറ്റി പ്രസിഡന്റ് പി കുഞ്ഞമ്മദ് മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. എം.ഐ.എം ബിസിനസ് വിംഗ് പാര്‍ട്ണര്‍ ഇ.സി മുഹമദലി, എം.കെ ആഷിഖ് (സൗദി) എന്നിവര്‍ അതിഥികളായെത്തി. അഷ്റഫ് അയനിക്കല്‍ എം.ഐ.എം പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. എ.സി.എ ബക്കര്‍ സ്വാഗതം പറഞ്ഞു.
എം.ഐ.എം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അസീസ് മൂലാട്, മുന്‍ സെക്രട്ടറി ഫിറോസ് ആപ്പറ്റ, നജീബ് എം.ടി, സിദ്ദീഖ് ആശാരിക്കല്‍ എന്നിവര്‍ സംസാരിച്ചു. നദീര്‍ എം.ടി, ബഷീര്‍ ആപ്പറ്റ എന്നിവര്‍ സംഗീത വിരുന്നൊരുക്കി. സിയ ഫിറോസ്, സഹറ ഫിറോസ് എന്നിവര്‍ നൃത്തമവതരിപ്പിച്ചു. റഫീഖ് തൈക്കൊള്ളി, ജലാല്‍ ബക്കര്‍, സാജിത ബക്കര്‍, കുത്സുഫിറോസ്, ശബ്ല നദീര്‍, ഫാബി നയീം എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.