വാഹനം ഇടിച്ച് പ്രവാസി മലയാളി കൊല്ലപ്പെട്ട കേസ്; ഡ്രൈവര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചിരുന്നതായി കോടതി സ്ഥിരീകരണം

driving-under-the-influence-of-a-smartphone

മനാമ: നുവൈദ്രത്തില്‍ തെരുവ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് പ്രവാസി മലയാളി കൊല്ലപ്പെട്ട കേസില്‍ അപകടം നടക്കുമ്പോള്‍ ഡ്രൈവര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചിരുന്നതായി കോടതി സ്ഥിരീകരിച്ചു. 2023 ഒക്ടോബര്‍ 2 നാണ് സംഭവം നടന്നത്. 50 കാരനായ മണി വിവി റോഡ് മുറിച്ചുകടക്കുമ്പോള്‍ ബഹ്റൈന്‍ പൗരന്‍ ഓടിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായ പരിക്കേറ്റ മണി ഒക്ടോബര്‍ 5 ന് മരണപ്പെട്ടു.

തുടര്‍ന്ന് മണിയുടെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു സിവില്‍ കേസ് ഫയല്‍ ചെയ്തു. അന്വേഷണത്തില്‍ വാഹനം ഓടിക്കുമ്പോള്‍ ബഹ്റൈന്‍ പൗരനായ ഡ്രൈവര്‍ മൊബൈല്‍ഫോണ്‍ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഡ്രൈവറുടെ പ്രവൃത്തികള്‍ മണിയുടെ മരണത്തിന് നേരിട്ട് കാരണമായെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.

ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ലൈസന്‍സ് സസ്‌പെന്‍ഷനോടെ ആറ് മാസം തടവിന് ശിക്ഷിക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തിന് മാപ്പ് നല്‍കിയെങ്കിലും സിവില്‍ കേസ് നിലനിന്നിരുന്നു.

മണിയുടെ മരണവും കോടതിയുടെ കണ്ടെത്തലുകളും ബഹ്റൈനില്‍ ഡ്രൈവര്‍മാര്‍ വ്യാപകമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പുതിയ ആശങ്കകള്‍ സൃഷ്ടിക്കുന്നതാണ്. വാഹനമോടിക്കുമ്പോള്‍ കൈയില്‍ പിടിച്ചുകൊണ്ട് ഫോണ്‍ ഉപയോഗിക്കുന്നത് ഗതാഗത നിയമത്തിലെ ആര്‍ട്ടിക്കിള്‍ 39 പ്രകാരം കുറ്റമാണെങ്കിലും ധാരാളം നിയമലംഘനങ്ങള്‍ ഉണ്ടാകുന്നുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!