മനാമ: കിംഗ് ഫൈസല്‍ ഹൈവേയില്‍ തെറ്റായ ദിശയില്‍ വാഹനമോടിച്ച യുവതി അറസ്റ്റില്‍. വാഹനമോടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വാഹനം തിരിച്ചറിയുകയും ഡ്രൈവറെ കണ്ടെത്തുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
യുവതി കുറ്റം സമ്മതിച്ചു. കേസുകള്‍ ചുമത്തിയ ശേഷം ഉടന്‍ കോടതിയില്‍ ഹാജരാക്കും. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ട്രാഫിക് പ്രോസിക്യൂഷന്‍ മേധാവി ഊന്നിപ്പറഞ്ഞു.
ജീവന്‍ അല്ലെങ്കില്‍ സ്വത്തിന് അപകടമുണ്ടാക്കുന്ന പെരുമാറ്റം ഒഴിവാക്കാന്‍ പൗരന്മാരോടും താമസക്കാരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. റോഡ് സുരക്ഷ ഒരു പൊതു ഉത്തരവാദിത്തമാണെന്നും സമൂഹത്തിന്റെ ക്ഷേമം സംരക്ഷിക്കുന്നതിന് നിയമം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.