മനാമ: ഫ്രണ്ട്സ് അസോസിയേഷന്‍ ഓഫ് തിരുവല്ല (ഫാറ്റ്) 10, 12 ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. തിരുവല്ല പുളിക്കീഴ് ബ്ലോക്ക് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ വിജയികള്‍ക്ക് മൊമന്റോ നല്‍കി ആദരിച്ചു. ഫാറ്റ് നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ എടുത്തുപറഞ്ഞ അദ്ദേഹം നാളെയുടെ പ്രതീക്ഷകളായ യുവ തലമുറയുടെ വാഗ്ദാനങ്ങളായ കുട്ടികള്‍ക്ക് ഫാറ്റ് നല്‍കുന്ന പ്രോല്‍സാഹനത്തേയും അഭിനന്ദിച്ചു.
ഫാറ്റ് പ്രസിഡന്റ് റോബി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അനില്‍ പാലയില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ബ്ലസ്സന്‍ മാത്യു നന്ദിയും പ്രകാശിപ്പിച്ചു. രക്ഷാധികാരികളായ ശ്രീകുമാര്‍ പടിയറ, വര്‍ഗീസ് ഡാനിയേല്‍, ട്രഷറര്‍ ജോബിന്‍ ജോണ്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ എബ്രഹാം ജോണ്‍, ബോബന്‍ ഇടിക്കുള, മുന്‍ കമ്മിറ്റിയഗം ഷിനു എബ്രഹാം (സൗദി) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
വൈസ് പ്രസിഡന്റ് വിനു ഐസക് ഈപ്പന്‍ കുര്യനെ പൊന്നാട നല്‍കി ആദരിച്ചു. പരിപാടികള്‍ക്ക് ഫാറ്റ് പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജെയിംസ് ഫിലിപ്പ്, എംഡി രാജീവ്, വിഒ എബ്രഹാം, സജി ചെറിയാന്‍, ജോസഫ് ഫിലിപ്പോസ്, മനോജ് ശങ്കര്‍, മാത്യു പാലിയേക്കര, വിനോദ്കുമാര്‍, ടോബി മാത്യു, രാജീവ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.