ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസിലെ വിചാരണ തുടങ്ങി

court

മനാമ: പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതിക്കെതിരെ വിചാരണ തുടങ്ങി. 41കാരനായ ബഹ്റൈനി പൗരനായ ഇന്‍ഷൂറന്‍സ് ക്ലര്‍ക്കിനെതിരെയാണ് കോടതി നടപടി തുടങ്ങിയത്. ഇയാള്‍ക്കെതിരെ സഹോദരി നല്‍കിയ ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാനും കസ്റ്റഡിയിലെടുക്കാനുമായി സനദിലെ വീട്ടില്‍ ചെന്ന പൊലീസുകാരെ ലോഹചക്രം കൊണ്ട് ആക്രമിക്കുകയും സ്വയം വിവസ്ത്രനാവുകയും ചെയ്തതായാണ് കേസ്.

മാര്‍ച്ചിലാണ് സംഭവം നടന്നത്. പൊലീസ് ഉദ്യോഗസ്ഥരെ ജോലി സമയത്ത് ആക്രമിച്ചതിനും പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തിയും അനാദരവും കാണിച്ചതിനും സുരക്ഷ ഉദ്യോഗസ്ഥരുടെ ജോലി നിര്‍വഹിക്കുന്നതില്‍നിന്ന് തടഞ്ഞതിനും ആഭ്യന്തര മന്ത്രാലയത്തിന്റെ വസ്തുക്കള്‍ മനപ്പൂര്‍വം കേടുപാടുകള്‍ വരുത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!