രോഗിക്ക് മയക്കുമരുന്ന് വിതരണം ചെയ്തു; നഴ്‌സിനെതിരെ കേസ്

drug

മനാമ: കടുത്ത മദ്യപാനം മൂലം ബുദ്ധിമുട്ടുന്ന രോഗിക്ക് കഞ്ചാവും മെത്തും നല്‍കിയ നഴ്സിനെതിരെ കേസ്. മാനസിക രോഗ വാര്‍ഡില്‍ പ്രവേശിപ്പിച്ച രോഗിക്ക് മയക്കുമരുന്ന് നല്‍കി എന്നാണ് കേസ്. മാനസികരോഗ ആശുപത്രിയില്‍ എത്തിച്ച മദ്യത്തിന് അടിമയായ വൃദ്ധന് ആദ്യ ദിവസം തന്നെ മയക്കുമരുന്ന് നല്‍കുകയായിരുന്നു.

അതേസമയം, 39 കാരനായ ബഹ്റൈനി നഴ്‌സ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. മാനസിക രോഗ വാര്‍ഡിലെ ദുര്‍ബലരായ രോഗികളെ മയക്കുമരുന്നിന് അടിമകളാക്കി ഉയര്‍ന്ന നിരക്കില്‍ മയക്കുമരുന്ന് വില്‍ക്കുന്നതിലൂടെ ലാഭം നേടുകയായിരുന്നു നഴ്‌സ് ചെയ്തിരുന്നത് എന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

വൃദ്ധനെ പ്രതി വീട്ടില്‍ ഇറക്കിവിടുന്നത് കണ്ടതായി അദ്ദേഹത്തിന്റെ മക്കള്‍ പറഞ്ഞു. സാധാരണ സിഗരറ്റ് പുകയില്‍ നിന്ന് വ്യത്യസ്തമായി നഴ്‌സിന്റെ കാറില്‍ വ്യത്യസ്തമായ ദുര്‍ഗന്ധം ഉണ്ടായിരുന്നതായി മക്കള്‍ പബ്ലിക് പ്രോസിക്യൂഷനോട് പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!