മാര്‍ത്തോമ്മാ പാരീഷില്‍ സംഗീത സാക്ഷ്യ സന്ധ്യ അരങ്ങേറി

മനാമ: മാർത്തോമാ സഭയിലെ വൈദികനും, പ്രശസ്ത ക്രിസ്തീയ ഗാന രചയിതാവും, സംഗീത സംവിധായകനും, ഗായകനുമായ റവ. സാജൻ. പി. മാത്യുവിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ മാർത്തോമാ പാരീഷ് ഗായകസംഘവുമായി ചേർന്ന് അവതരിപ്പിച്ച സംഗീത സന്ധ്യ സ്വര മാധുര്യം കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി.

ജൂണ്‍ 7 വെള്ളിയാഴ്ച്ച വൈകിട്ട് 6.00 മണി മുതല്‍ സനദ് മാർത്തോമാ കോംപ്ലക്സിൽ വെച്ച് നടത്തിയ സംഗീത സന്ധ്യയ്ക്ക് ഇടവക വികാരി റവ. മാത്യൂ കെ. മുതലാളി അദ്ധ്യക്ഷന്‍ ആയിരുന്നു. സഹ വികാരി റവ. വി. പി. ജോൺ, റവ. സാം ജോര്‍ജ്ജ്, റവ. ഫാ. സുജിത് സുഗതന്‍, ശ്രീമതി മേരീ സാജന്‍ എന്നിവര്‍ സന്നിഹതരായിരുന്നു. ബഹു. സാജൻ അച്ചന്‌ പാരീഷിന്റെ ഉപഹാരവും നല്‍കി.