മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ കാത്തിരിപ്പ് ധ്യാനത്തിനായി കടന്നുവന്ന അടൂര്‍-കടമ്പനാട് ഭദ്രാസന സെക്രട്ടറി റവ: ഫാദര്‍ മാത്യൂസ് പ്ലാവിളയിലിന് ഭദ്രാസന അംഗങ്ങള്‍ സ്വീകരണം നല്കി. ബിനു രാജ് തരകന് അദ്ധ്യക്ഷത വഹിച്ച യോഗം ഇന്‍ഡ്യന്‍ സ്കൂള്‍ ചെയര്മാന് ബിനു മണ്ണില്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തിന് വിനോദ് ഡാനിയേല്‍ സ്വാഗതവും ശോഭ സജി നന്ദിയും പറഞ്ഞു. അലക്സ് മഠത്തില്‍, വിന്‍സെന്റ് തോമസ്സ്, ജോണ്സണ് കല്ലുവിളയില്‍, ഗ്ലാഡിസ് ബിനുരാജ്, സന്തോഷ് പകലോമറ്റം, മാത്യുസ് നൈനാന്, ഷൈജു, സൂരജ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ഇതൊടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും സ്വീകരണത്തിന് മിഴിവേകി.