മനാമ: വോയിസ് ഓഫ് ട്രിവാന്‍ഡ്രം ബഹ്റൈന്‍ ഫോറം ഈദ് ആഘോഷവും കുടുംബ സംഗമവും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും സംഘടിപ്പിച്ചു. ആഘോഷത്തില്‍ വിഒടി അംഗങ്ങള്‍ക്കായി വിവിധ കലാ കായിക പരിപാടികള്‍ സംഘടിപ്പിച്ചു. ആഘോഷ പരിപാടികള്‍ വോയിസ് ഓഫ് ട്രിവാന്‍ഡ്രം പ്രസിഡന്റ് സിബി കെ കുര്യന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അരവിന്ദ് സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്റ് മനോജ് വര്‍ക്കല, ജോയിന്റ് സെക്രട്ടറി സെന്‍ ചന്ദ്ര ബാബു, ട്രെഷറര്‍ മണിലാല്‍, കണ്‍വീനേഴ്സ് അനില്‍ കുമാര്‍ തളികയില്‍, നിബിന്, നിസാര്‍, ആയിഷ, സിനോജ്, ശില്പ, പ്രിജിലാല്‍ എന്നിവര്‍ വിജയികള്‍ക്ക് ആശംസകള്‍ അറിയിച്ചു സംസാരിച്ചു . വോയിസ് ഓഫ് ട്രിവാഡ്രം എക്സിക്യൂട്ടീവ് അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
എന്റര്‍ടൈന്റ്മെന്റ് സെക്രട്ടറി സന്തോഷ്കുമാര്‍, നിതു രാഹുല്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. രാവിലെ 10 മണിക് ആരംഭിച്ച ആഘോഷ പരിപാടികള്‍ വൈകുന്നേരം ആറുമണിവരെ തുടര്‍ന്നു. വരും ദിവസങ്ങളില്‍ അംഗങ്ങള്‍ക്ക് വേണ്ടി വൈവിധ്യമാര്‍ന്ന പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കും എന്ന് സെക്രട്ടറി അറിയിച്ചു .