മനാമ: വോയ്സ് ഓഫ് ആലപ്പിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ‘പൂവേ പൊലി 2025’ എന്ന പേരില്‍ സെപ്റ്റംബര്‍ 26 ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ബഹ്റൈന്‍ ബീച്ച് ബേ റിസോര്‍ട്ടില്‍ വച്ച് അതിവിപുലമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിനായി സംഘാടക സമതി രൂപീകരിച്ചു. കലവറ പാര്‍ട്ടി ഹാളില്‍ നടന്ന യോഗത്തില്‍ വോയ്സ് ഓഫ് ആലപ്പി ജനറല്‍ സെക്രട്ടറി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അനൂപ് ശശികുമാര്‍ അധ്യക്ഷനായി.
‘പൂവേ പൊലി 2025’ ന് വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരി ഡോ. പിവി ചെറിയാന്‍ ചെയര്‍മാനും, അജിത് കുമാര്‍, ശരത് ശശി എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായും പ്രവര്‍ത്തിക്കും. സബ് കണ്‍വീനര്‍മാരായി സനില്‍ വള്ളികുന്നം, ദീപക് തണല്‍, പ്രസന്നകുമാര്‍ എന്നിവരെ തെരെഞ്ഞെടുത്തു.
അനിയന്‍ നാണു, ടോജി തോമസ്, ബിജു ചേര്‍ത്തല, പ്രവീണ്‍ പ്രസാദ്, അവിനാഷ് അരവിന്ദ്, നിതിന്‍ ചെറിയാന്‍, ശ്രീരാജ് ആര്‍, ജീമോന്‍ ജോയ്, ജീസ ജീമോന്‍, വീണ വൈശാഖ്, ഗിരീഷ് ബാബു, സൈജു സെബാസ്റ്റ്യന്‍, രശ്മി അനൂപ്, ഷാജി സെബാസ്റ്റ്യന്‍, നന്ദന പ്രശോഭ്, സേതു ബാലന്‍, വിഷ്ണു രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രോഗ്രാം കമ്മറ്റി, റിസെപ്ഷന്‍ കമ്മറ്റി തുടങ്ങിയ വിവിധ കമ്മറ്റികളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. പൊതുയോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ട്രെഷറര്‍ ബോണി മുളപ്പാംപള്ളില്‍ നന്ദി അറിയിച്ചു.