വടകര സഹൃദയ വേദി ‘സൗഹൃദം 2025’

WhatsApp Image 2025-06-12 at 2.30.21 AM

 

മനാമ: ബഹ്‌റൈനിലെ വടകര താലൂക്കിലെ പ്രവാസികളുടെ കൂട്ടായ്മയായ വടകര സഹൃദയ വേദിയുടെ 2025-27 ലെ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങ് ‘സൗഹൃദം 2025’ ജൂണ്‍ 12 വ്യാഴാഴ്ച രാത്രി 7 മണി മുതല്‍ ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കും. ഓറ ആര്‍ട്‌സിന്റെ ബാനറില്‍ നടക്കുന്ന പ്രസ്തുത പരിപാടിയില്‍ പ്രശസ്ത ഗ്രന്ഥകാരനും, ചരിത്ര ഗവേഷകനുമായ ഹരീന്ദ്രന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായും, ബഹ്റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വിശിഷ്ടാതിഥിയായും പങ്കെടുക്കും.

കേരളത്തിലെ അറിയപ്പെടുന്ന പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റ് ആയ ഹസീബ് പൂനൂര്‍ (മോഹന്‍ലാല്‍ ഫെയിം) നയിക്കുന്ന കലാ പ്രകടനത്തോടൊപ്പം സഹൃദയ വേദിയുടെ കലാകാരന്മാരുടെയും, കലാകാരികളുടേയും, കുട്ടികളുടയും വിവിധ കലാ പ്രകടനങ്ങളും ആസ്വാദ്യകരമായിരിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകീട്ട് 6.30 മുതല്‍ ഹാളില്‍ പ്രവേശനമുണ്ടാവുന്നതാണ്.

അംഗങ്ങളുടെ സര്‍വ്വതോന്മുഖമായ പുരോഗതിക്കും, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, കലാ, സാംസ്‌കാരിക, കായിക പ്രവര്‍ത്തനങ്ങള്‍ക്കും പുറമേ സഹൃദയ വേദിയുടെ അംഗങ്ങള്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികളും സമീപ ഭാവിയില്‍ തന്നെ ആവിഷ്‌ക്കരിച്ച് നടപ്പാക്കാന്‍ സംഘടനയ്ക്ക് പദ്ധതിയുണ്ടെന്ന് പത്രസമ്മേളനത്തിര്‍ പങ്കെടുത്ത പ്രതിനിധികള്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ബഹ്റൈനില്‍ വ്യത്യസ്തവും, ഗൃഹാതുരത ഉണര്‍ത്തുന്നതുമായ നാടന്‍ കലാരൂപങ്ങള്‍ വളരെ തനിമയോടെയും, കൃത്യതയോടും കൂടി അവതരിപ്പിച്ചുകൊണ്ട് ബഹ്റൈന്‍ പൊതുസമൂഹത്തിന്റെ പ്രശംസ പിടിച്ചു പറ്റിയ വടകര സഹൃദയ വേദി തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഒട്ടനവധി കലാ സാംസ്‌കാരിക പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

‘സൗഹൃദം 2025’ ന്റെ വേദിയില്‍ വച്ച് ബഹ്റൈനിലെ സാമൂഹ്യ- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യങ്ങളായ വ്യക്തികളെ സംഘടന ആദരിക്കും.വടകര സഹൃദയ വേദിയില്‍ അംഗത്വം സ്വീകരിക്കാന്‍ താല്പര്യപ്പെടുന്നവര്‍ സംഘടനയുടെ മെമ്പര്‍ഷിപ്പ് സെക്രട്ടറി അജേഷ് നെ 66916711 എന്ന നമ്പറില്‍ ബന്ധപ്പെടാനും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!