മനാമ: ബഹ്റൈന്‍ കേരളീയ സമാജം സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രൊഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം ഇന്ന് വൈകീട്ട് 8 മണിക്ക് ദിവ്യ നരേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്യും. ഒരു ദിവസം പരമാവധി നാല്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള രണ്ട് നാടകങ്ങള്‍ വീതം നാല് ദിവസങ്ങളിലായി എട്ട് നാടകങ്ങള്‍ അരങ്ങേറുന്നു. പ്രശസ്തരായ നാടക രചയിതാക്കളുടെ സൃഷ്ടികള്‍ക്കൊപ്പം ബഹ്റൈനില്‍ നിന്നുള്ള മൗലിക രചനകളുടെ നാടകാവിഷ്‌കാരങ്ങളും ചേര്‍ന്നതാണ് ഈ വര്‍ഷത്തെ നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം.
ബഹ്റൈനിലെ നാടകങ്ങളുടെ ഈറ്റില്ലമായ ബഹ്റൈന്‍ കേരളീയ സമാജത്തിലെ നാടകപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിഭാധനരായ സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കുമൊപ്പം രംഗകലയെ സ്‌നേഹിക്കുന്ന നവാഗതരായ നിരവധി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ഈ നാടകോത്സവത്തിന്റെ ഭാഗമാകുന്നു. രണ്ട് മാസത്തോളം നീണ്ട പരിശ്രമത്തിനൊടുവില്‍ കാലിക പ്രസക്തിയുള്ള വിവിധങ്ങളായ പ്രമേയങ്ങളും വ്യത്യസ്തമായ നാടക സങ്കേതങ്ങളുമായാണ് ഓരോ നാടകങ്ങളും പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. ആയതിനാല്‍ ഈ നാടകോത്സവം തീര്‍ച്ചയായും നവ്യമായൊരു നാടകാനുഭവം സമ്മാനിക്കുമെന്നുറപ്പാണ്.
നിങ്ങളെവരെയും ജൂണ്‍ 12,13,14,15 തീ.തികളിലെയായി നടക്കുന്ന നാടകോത്സവത്തിലേക്ക് ഏറ്റവും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. കൃഷ്ണകുമാര്‍ പയ്യന്നൂര്‍ (കണ്‍വീനര്‍, BKS-School of Drama) Mob: 3928 1276, ബോണി ജോസ് (ജോ.കണ്‍വീനര്‍, BKS-School of Drama) Mob: 3995 4014.