അധ്യാപന കല കരുതലിന്റെതും തിരിച്ചറിവ് നല്‍കലിന്റേതും; റയ്യാന്‍ ടീച്ചേര്‍സ് കോണ്‍ഫറന്‍സ്

WhatsApp Image 2025-06-12 at 3.51.12 PM

മനാമ: പേമാരികണക്കെ അധാര്‍മികത കുത്തൊഴുകി വിദ്യാര്‍ത്ഥികളെയും കാമ്പസുകളെയും കീഴടക്കുമ്പോള്‍ ധാര്‍മികതയുടെ വിത്തുകള്‍ കുഞ്ഞുമനസ്സുകളില്‍ മുളപ്പിച്ചാലേ വരുംകാല തലമുറക്ക് പിടിച്ചുനില്‍ക്കാനാവൂവെന്നും, ഇസ്ലാമിക ചരിത്രത്തെ വക്രീകരിക്കുകയും പാഠപുസ്തകങ്ങളില്‍ നിന്നും വെട്ടിമാറ്റുകയും ചെയ്യുന്ന ഭരണകൂടം യഥാര്‍ത്ഥത്തില്‍ അധാര്‍മികത വളരാന്‍ കൂട്ടുനില്‍ക്കുകയാണെന്നും, ഒരു മാര്‍ഗദര്‍ശിയായ അധ്യാപകന് മാത്രമേ യുഗങ്ങള്‍ സഞ്ചരിക്കാന്‍ പ്രാപ്തമായ ചിന്തകള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും റയ്യാന്‍ ടീച്ചേര്‍സ് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു.

അധ്യാപനമെന്നത് കേവലം ഒരു ജോലിയല്ലെന്നും അതൊരു ജീവിത സപര്യയാണെന്നും പ്രവാചകന്മാര്‍ അഖിലവും കാണിച്ചുതന്ന മാര്‍ഗമതാണെന്നും, വെറും അധര വ്യായാമമെന്നതിലുപരി കുട്ടികളുടെ ഹൃദയത്തില്‍ തൊട്ടുകൊണ്ടു വളരെ ലളിതമായ ഭാഷയില്‍ അവരുടെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചുകൊടുത്ത് തിരുത്തേണ്ടത് ഓരോ അധ്യാപകന്റെ ബാധ്യതയാണെന്നും ‘പഠനത്തിന്റെ ഭംഗിയും മാധുര്യവും’ എന്ന വിഷയമവതരിപ്പിച്ചുകൊണ്ട് വസീം അഹ്‌മദ് അല്‍ ഹികമി അധ്യാപകരെ ഓര്‍മിപ്പിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തില്‍ അധ്യാപകര്‍ ‘ഇമോഷണല്‍ ഇന്റലിജന്‍സിന്റെ’ വക്താക്കളാകണമെന്നും, ഏതൊരു സംസ്‌കാരം തകര്‍ന്നാലും ഇസ്ലാമിക സംസ്‌കാരത്തെ മാത്രം തകര്‍ക്കാന്‍ കഴിയില്ലെന്നും ‘ദ ക്ലാഷ് ഓഫ് സിവിലൈസേഷന്‍’ എന്ന സാമുവേല്‍ ടി. ഹണ്ടിങ്ങിന്റെ പുസ്തകം ഉദ്ധരിച്ചു സജ്ജാദ് ബിന്‍ അബ്ദുല്‍ റസാഖും ഓര്‍മിപ്പിച്ചു.

അല്‍ മന്നായി മലയാള വിഭാഗം പ്രസിഡന്റ് അബ്ദുല്‍ അസീസ് ടി.പി സമ്മേളനം ഉദ്ഘാടനം ചെയ്തു, ചെയര്‍മാന്‍ അബ്ദുല്‍ റസാഖ് വി.പി, രിസാലുദ്ദീന്, സയ്യിദ് മുഹമ്മദ് ഹംറാസ്, ഹംസ അമേത്, ബിനു ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. ബഹ്റൈനില്‍ മദ്രസാ പ്രസ്ഥാനം സ്ഥാപിതകാലം മുതല്‍ സേവനമനുഷ്ഠിച്ച സുമയ്യ കെ.ടി, വദൂദ അബ്ദുല്ല (ഉമ്മുല്‍ ഹസം) റിസ്ലി (ഹിദ്ദ് ) സാഹിറാ ബാനു (ഈസ ടൗണ്‍) ശരീഫ ഹസ്സന്‍ (മനാമ) എന്നീ ടീച്ചര്‍മാരെ മൊമെന്റോ നല്‍കി ആദരിച്ചു. സാദിഖ് ബിന്‍ യഹ്യ സ്വാഗതം പറഞ്ഞു. അബ്ദുല്‍ ലത്തീഫ് ചാലിയം പരിപാടികള്‍ നിയന്ത്രിച്ചു. ഫക്രുദ്ദീന്‍ അലി അഹ്‌മദ് നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!