മനാമ: ‘ഡിസംബര്‍ 16 ഹൈവേ’യില്‍ അറ്റകുറ്റപണി. ജൂണ്‍ 13 പുലര്‍ച്ചെ ഒരു മണി മുതല്‍ ജൂണ്‍ 15 പുലര്‍ച്ചെ അഞ്ചു മണി വരെ ഹൈവേയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. റിഫ ഏരിയയിലെ ഷെയ്ഖ് സല്‍മാന്‍ അവന്യൂവിനും മുഹറഖ് അവന്യൂവിനും ഇടയിലുള്ള ഭാഗത്താണ് നവീകരണം.
കിഴക്കോട്ടുള്ള രണ്ട് പാതകള്‍ അടച്ചിടുമെന്നും ഗതാഗതം ഒരു പാതയില്‍ മാത്രമാക്കി പരിമിതപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു. എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത ക്രമീകരണങ്ങളും നിയമങ്ങളും പിന്തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.