മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പൂര്‍വ്വ വിദ്യാര്‍ഥികളുടെ സംഗമം ‘ഒരു വട്ടം കൂടി’ ഇന്ന്. വൈകുന്നേരം 4 മണിക്ക് സമാജം ബാബു രാജന്‍ ഹാളിലാണ് ഒത്തുചേരല്‍.
പ്രവാസലോകത്തെ ആദ്യ മാതൃഭാഷാ പഠന കേന്ദ്രമായ സമാജം മലയാളം പാഠശാലയില്‍ വിവിധ കാലങ്ങളില്‍ വിദ്യാര്‍ഥികളായിരുന്നവര്‍ക്ക് ഒത്തുചേരുന്നതിനും ഓര്‍മ്മകള്‍ പങ്കിടുന്നതിനുമായാണ് ഇതാദ്യമായി സംഗമമൊരുക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും അറിയിച്ചു.
ബഹ്‌റൈനിലുള്ള മലയാളം പാഠശാലയിലെ പൂര്‍വ്വ വിദ്യാര്‍ഥികളായവര്‍ക്ക് സംഗമത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിനയചന്ദ്രന്‍ നായര്‍ 39215128, ബിജു എം സതീഷ്: 36045442, രജിത അനി: 38044694