മനാമ: ബഹ്റൈന്‍ പ്രതിഭ മനാമ മേഖല സംഘടിക്കുന്ന സാംസ്‌കാരികോത്സവം ‘ദിശ 2025’ന്റെ ഗ്രാന്‍ഡ് ഫിനാലെ ഇന്ന് വൈകുന്നേരം 4 മണി മുതല്‍ അദ്ലിയയില്‍ ഉള്ള ബാന്‍ സാങ് തായ് റെസ്റ്റോറന്റ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഗായിക രശ്മി സതീഷ് നയിക്കുന്ന സംഗീത നിശയും, സഹൃദയ നാടന്‍ പാട്ട് സംഘത്തിന്റെ നാടന്‍ പാട്ടുകളും, മെന്റലിസ്റ്റ് അശ്വത് സജിത്ത് അവതരിപ്പിക്കുന്ന മെന്റലിസം, ഒപ്പം മറ്റു കലാപരിപാടികളും ഫിനാലെയുടെ ഭാഗമായി അരങ്ങേറും.
മുഴുവന്‍ കലാസ്‌നേഹികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി ചെയര്‍മാന്‍ എന്‍കെ വീരമണി, കണ്‍വീനര്‍ മനോജ് പോള്‍, പ്രതിഭ മനാമ മേഖല സെക്രട്ടറി നിരന്‍ സുബ്രഹ്‌മണ്യന്‍, ആക്ടിങ് പ്രസിഡന്റ് റാഫി കല്ലിങ്കല്‍ എന്നിവര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.