ഖാലിദ് ചോലയിലിന് ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

WhatsApp Image 2025-06-12 at 10.00.19 PM

മനാമ: 40 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്റെ സജീവ സാന്നിധ്യമായ ഖാലിദ് ചോലയിലിന് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. സംഘടനയുടെ വിവിധ യൂണിറ്റുകളുടെ പ്രസിഡന്റ്, സെക്രട്ടറി, കേന്ദ്ര ജനറല്‍ സെക്രട്ടറി, കേന്ദ്ര സമിതി അംഗം, വിവിധ വകുപ്പുകളുടെ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുള്ള അദ്ദേഹം, ഏല്‍പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങള്‍ ഏറ്റവും ഭംഗിയായി നിര്‍വഹിക്കാനും സൗമ്യമായ ഇടപെടലുകള്‍ കൊണ്ട് മറ്റുള്ളവരെ ചേര്‍ത്ത് പിടിക്കാനും പ്രത്യേക പാടവമുള്ള വ്യക്തിത്വമാണെന്ന് യാത്രയയപ്പ് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

നാല് പതിറ്റാണ്ട് നീണ്ട തന്റെ പ്രവാസ ജീവിതത്തിന് ശേഷം സന്തോഷത്തോടെയും ഏറെ സംതൃപ്തിയോടെയുമാണ് നാട്ടിലേക്ക് തിരിച്ചു പോകുന്നതെന്ന് അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സിഞ്ചിലെ ഫ്രന്‍ഡ്‌സ് സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആക്റ്റിംഗ് പ്രസിഡന്റ് സമീര്‍ ഹസന്‍ അധ്യക്ഷത വചിച്ചു. ജനറല്‍ സെക്രട്ടറി സഈദ് റമദാന്‍ നദ്വി സ്വാഗതവും വൈസ് പ്രസിഡന്റ് ജമാല്‍ നദ്വി നന്ദിയും പറഞ്ഞു. എ.എം ഷാനവാസ്, സക്കീര്‍ ഹുസൈന്‍, ബദ്‌റുദ്ദീന്‍ പൂവാര്‍, അനീസ് വി.കെ, മജീദ് തണല്‍, അഹ്‌മദ് റഫീഖ്, മുഹമ്മദലി മലപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!