മനാമ: അടുത്ത രണ്ട് ദിവസങ്ങളില്‍ രാജ്യത്ത് പകല്‍ സമയത്ത് സാധാരണയായി ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് ഇന്ന് പുറത്തിറക്കിയ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരിയ തോതില്‍ കാറ്റുണ്ടാവുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
ജൂണ്‍ 17 ചൊവ്വാഴ്ച മുതല്‍, വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുകയും സജീവമാവുകയും ഇടയ്ക്കിടെ ശക്തമായ വേഗത കൈവരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മാറ്റം തുറസ്സായ പ്രദേശങ്ങളില്‍ പൊടിപടലങ്ങള്‍ ഉണ്ടാക്കുകയും കടല്‍ പ്രക്ഷുബ്ധമാകുകയും ചെയ്‌തേക്കാം. ശക്തമായ കാറ്റ് ഏകദേശം ഒരു ആഴ്ചത്തേക്ക് നിലനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡയറക്ടറേറ്റ് കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു.
ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് അന്തരീക്ഷത്തിലെ ആദ്രത കുറയ്ക്കുമെന്നും ചൂടിന് നേരിയ ആശ്വാസം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കാലയളവില്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയത്തിന്റെ മാര്‍ഗങ്ങള്‍ വഴി പുറപ്പെടുവിക്കുന്ന ഔദ്യോഗിക കാലാവസ്ഥാ ബുള്ളറ്റിനുകളും അലേര്‍ട്ടുകളും അറിഞ്ഞിരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് പൊതുജനങ്ങളോട് അറിയിച്ചു.