നിലമ്പൂര്‍: ഒ.ഐ.സി.സി- ഇന്‍കാസിന്റ ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തെ പൂര്‍ണ്ണമായും അവഗണിച്ച സര്‍ക്കാര്‍ ആണ് കേരളം ഭരിക്കുന്നത് എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി വിദേശപര്യടന സമയത്ത് നടത്തിയ പ്രഖ്യാപങ്ങള്‍ ഇന്നും പ്രവാസികളുടെ മനസ്സിലുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, തൊഴിലാളികള്‍ക്ക് താമസിക്കുന്നതിന് ടൗണ്‍ഷിപ്പ് അടക്കമുള്ള പ്രഖ്യാപങ്ങളില്‍ ഒന്ന് പോലും നടപ്പാക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടില്ല എന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബെഹന്നാന്‍ എം.പി, ഷാഫി പറമ്പില്‍ എം.പി, മുന്‍ മന്ത്രി കെ.സി ജോസഫ്, ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ് എന്നിവര്‍ പങ്കെടുത്തു. ഒ.ഐ.സി.സി മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനര്‍ രാജു കല്ലുംപുറം അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി- ഇന്‍കാസ് നേതാക്കളായ അഡ്വ. വൈ.എ റഹീം (ഷാര്‍ജ), സിദ്ധീഖ് ഹസന്‍ (ഒമാന്‍), കെ.ടി.എ മുനീര്‍, വല്ലാഞ്ചിറ അബ്ദുള്ള, കുഞ്ഞിമുഹമ്മദ് കോടശ്ശേരി (സൗദി അറേബ്യ), മുഹമ്മദാലി പൊന്നാനി (ഖത്തര്‍), ഗഫൂര്‍ ഉണ്ണികുളം, ബോബി പാറയില്‍, ഫിറോസ് നങ്ങാരത്ത് (ബഹ്റൈന്‍), മുഹമ്മദ് അലി മണ്ണാര്‍ക്കാട്, മനാഫ് പറയന്‍ എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. റിയാദ് ഒ.ഐ.സി.സി പ്രസിഡന്റ് സലീം കളക്കര സ്വാഗതവും അമീര്‍ പട്ടണത്ത് നന്ദിയും പറഞ്ഞു.
കെ.പി.സി.സി സെക്രട്ടറിമാരായ വി. ബാബുരാജ്, എബി കുര്യാക്കോസ്, പി.എ സലീം, ടി.പി ചന്ദ്രശേഖരന്‍, നാട്ടകം സുരേഷ്, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ഫില്‍സണ്‍ മാത്യു, കെ.എസ്.യു ജനറല്‍ സെക്രട്ടറി മിവ ജോളി തുടങ്ങിയവര്‍ സംസാരിച്ചു.