മനാമ: ബഹ്റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ 2025-26 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം വെള്ളിയാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്നു. സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജന സഖ്യം പ്രസിഡന്റ് റവ. അനീഷ് സാമുവല്‍ ജോണ്‍ അധ്യക്ഷ പദവി അലങ്കരിച്ച യോഗത്തില്‍ കുമളി സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ ഇടവക വികാരി റവ. വിജയ് മാമ്മന്‍ മാത്യു ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു.
ഇടവക വൈസ് പ്രസിഡന്റ് കുരുവിള എബ്രഹാം പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിച്ചു. സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജന സഖ്യം വൈസ് പ്രസിഡന്റ് എബിന്‍ മാത്യു ഉമ്മന്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ലിറ്റിന്‍ എലിസബേത്ത് 2025-26 വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. സുധിന്‍ എബ്രഹാം ആശംസകള്‍ അറിയിച്ചു. തുടര്‍ന്ന് സിബിന്‍ സജു നന്ദി രേഖപ്പെടുത്തി. മെറിന്‍ ജിബിയുടെ സമാപന പ്രാര്‍ത്ഥനയോടും റവ. അനീഷ് സാമൂവല്‍ ജോണിന്റെ ആശീര്‍വാദത്തോടും കൂടെ യോഗം അവസാനിച്ചു.