മനാമ: ബഹ്റൈന്‍ കണ്ണൂര്‍ സിറ്റി കൂട്ടായ്മ ഈദ് സംഗമവും ബഹ്‌റൈനിലെ ഈ വര്‍ഷത്തെ 10, 12 ക്ലാസുകളിലെ പരീക്ഷ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും നടത്തി. മനാമ കെ സിറ്റി ബിസിനസ് സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ ഗുജറാത്തിലെ അഹ്‌മദാബാദില്‍ ഉണ്ടായ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കുള്ള അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടി തുടങ്ങിയത്. മുഖ്യാതിഥിയായ ബഹ്റൈന്‍ പാര്‍ലിമെന്റ് സെക്കന്റ് ഡെപ്യൂട്ടി സ്പീക്കര്‍ ഹമദ് അബ്ദുല്‍ വാഹിദ് കറാത്ത സംഗമം ഉദ്ഘാടനം ചെയ്തു.
ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഊഷ്മളമായ നയതന്ത്ര ബന്ധങ്ങളെ കുറിച്ചും ഇന്ത്യയില്‍ തന്റെ പഠന കാലത്തെ ഓര്‍മകളും പങ്കുവെച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. അംഗങ്ങളുടെ മക്കളില്‍ 2024-25 വര്‍ഷത്തെ 10, 12 പരീക്ഷയില്‍ വിജയിച്ചവര്‍ക്കുള്ള മൊമെന്റോ അഹ്‌മദ് കറാത്ത നല്‍കി. മുഖ്യാതിഥിക്കുള്ള സ്‌നേഹോപഹാരം പരിപാടിയുടെ കോര്‍ഡിനേറ്റര്‍ നൂര്‍ മുഹമ്മദ്, നജീബ് കടലായി, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ചേര്‍ന്ന് കൈമാറി.
മുഹമ്മദ് റെയീസ് എംഇ സ്വാഗതം പറഞ്ഞ പരിപാടിയില്‍ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. നജീബ് കടലായി, ഫസല്‍ ബഹ്റൈന്‍, നൂര്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. നൗഷാദ് കണ്ടിക്കല്‍ നന്ദി പറഞ്ഞു. ഫൈസൂഖ് ചാക്കാന്‍, സൈനുദ്ധീന്‍ കണ്ടിക്കല്‍, റംഷീദ്, മഷൂദ്, അന്‍സാരി, റഫ്‌സി, ഫുആദ് ടിഎം, ലേഡീസ് അഡ്മിന്‍സ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. കൂട്ടായ്മയിലെ അംഗങ്ങളുടെ കലാ പ്രകടനങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി.